വാരിസ് ലൊക്കേഷനിൽ ആരാധകർക്ക് നടുവിൽ ദളപതി വിജയ്; വീഡിയോ കാണാം

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ഗാനങ്ങളും രണ്ട് ആക്ഷൻ രംഗങ്ങളുമാണ് ഇനി ഈ ചിത്രത്തിനായി ഒരുക്കാൻ ബാക്കിയുള്ളതെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. പൊങ്കൽ റിലീസായി അടുത്ത ജനുവരിയിൽ എത്തുന്ന ഈ ചിത്രം തമിഴിന് പുറമെ തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വംശി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. അവസാന ഘട്ട ഷൂട്ടിനായി ലൊക്കേഷനിൽ എത്തിയ വിജയ് ആരാധകർക്ക് അഭിവാദ്യം നൽകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിലെ വിജയ്‌യുടെ ലുക്ക് നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ദളപതി വിജയ്‌യുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്ത പോസ്റ്ററുകൾ വമ്പൻ ഹിറ്റായി മാറിയിരുന്നു.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും വിജയ് അഭിനയിക്കുന്നതെന്നും, ഇതിലെ വിജയ് കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും വേഷമിടുന്നുണ്ട്. ഒരു കംപ്ലീറ്റ് മാസ്സ് മസാല എന്റർടൈനറായി ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്.

Advertisement

Advertisement

Press ESC to close