കൊഴുമ്മൽ രാജീവൻ കൊടുത്ത കേസിന്റെ അമ്പതാം ദിനാഘോഷം; വൈറൽ നൃത്ത ചുവടുകളുമായി കുഞ്ചാക്കോ ബോബനൊപ്പം മകൻ ഇസഹാക്കും; വീഡിയോ കാണാം

Advertisement

ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട്, വളരെയധികം കാലിക പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്ത ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ഇതിലെ ദേവദൂതർ പാടി എന്ന റീമിക്സ് ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ നൃത്ത ചുവടുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രം റിലീസ് ചെയ്ത് അൻപത് ദിവസം പൂർത്തിയാവുമ്പോൾ തന്റെ മകൻ ഇസഹാക്കിനോപ്പം ഇതേ ഗാനത്തിന് ചുവട് വെച്ചാണ് കുഞ്ചാക്കോ ബോബൻ ആഘോഷിക്കുന്നത്.

https://www.instagram.com/p/CjERq7hgHoT/

Advertisement

മകനൊപ്പം ഈ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോ ചാക്കോച്ചൻ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. കുഞ്ചാക്കോ ബോബനൊപ്പം രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി ശങ്കർ, സിബി തോമസ് തുടങ്ങി ഒട്ടേറെ പേര് തങ്ങളുടെ പ്രകടനം കൊണ്ട് കയ്യടി നേടിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. കൊഴുമ്മൽ രാജീവനെന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ കാഴ്ച വെച്ചത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണിത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close