പുത്തൻ റിലീസുകൾക്കിടയിലും പത്തരമാറ്റിന്റെ തിളക്കവുമായി തങ്കം

Advertisement

ജനുവരി അവസാന വാരം മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമാണ് ബിജു മേനോൻ – വിനീത് ശ്രീനിവാസൻ ടീം ഒന്നിച്ചഭിനയിച്ച തങ്കം. പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിച്ച ഈ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. മികച്ച ജനപിന്തുണ ഓരോ ദിവസവും നേടിക്കൊണ്ട് തിളക്കമാർന്ന വിജയത്തിലേക്കാണ് തങ്കം കുതിച്ചു കൊണ്ടിരിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ പുതിയതായി റിലീസ് ചെയ്തിട്ടും തങ്കം കാണാൻ തീയേറ്ററുകളിൽ വലിയ പ്രേക്ഷക സമൂഹമാണ് എത്തുന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരുമെല്ലാം ഒരുപോലെ സ്വീകരിക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ വിജയം ആഘോഷിച്ചു കൊണ്ട് ഒരു സക്സസ് ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശ്യാം പുഷ്കരനാണ്.

ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് തങ്കം. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും അഭിനയിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. മുത്ത് എന്ന കഥാപാത്രമായി ബിജു മേനോനും, കണ്ണനായി വിനീത് ശ്രീനിവാസനും ജയന്ത് സഖൽക്കർ എന്ന കഥാപാത്രമായി മറാത്തി നടൻ ഗിരീഷ് കുൽക്കർണിയും നടത്തിയ പ്രകടനത്തിന് വമ്പൻ പ്രശംസയാണ് ലഭിക്കുന്നത്. ബിജി ബാല്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ശങ്കറും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close