പുതുതായോരിത്; ഇരട്ടക്ക് ഇരട്ടി മധുരം നൽകിയ ആ ഗാനമെത്തി

Advertisement

ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രം സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നീ കഥാപാത്രങ്ങളായി ജോജു കാഴ്ച വെച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തീർത്തും അപ്രതീക്ഷിതമായ, ഞെട്ടിക്കുന്ന ഒരു ക്ളൈമാക്സ് കൂടിയായപ്പോൾ ഇരട്ടയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ഇതിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. മുഷ്കിൻ പരാരി രചന നിർവഹിച്ചു ജേക്ക്സ് ബിജോയ് സംഗീതം നൽകി, ഷഹബാസ് അമൻ പാടിയ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പുതുതായോരിത് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്നാണ് രചിച്ചത്. ജോജുവിനെ കൂടാതെ, അഞ്ജലി, ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും ഈ ഇമോഷണൽ ക്രൈം ഡ്രാമയിൽ അഭിനയിച്ചിട്ടുണ്ട്. വിജയ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനു ആന്റണിയാണ്. ഏതായാലും ഈ അടുത്തകാലത്ത് ഒരു മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസയാണ് ഇരട്ട നേടിക്കൊണ്ടിരിക്കുന്നത്. ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി ഈ ചിത്രത്തിലെ പ്രകടനം വിലയിരുത്തപ്പെടുകയാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close