അതീവ ഗ്ലാമർ പ്രദർശനവുമായി രുദ്രംഗിയിലെ ഗാനമെത്തി; മംമ്‌ത മോഹൻദാസ്- ജഗപതി ബാബു ചിത്രം വരുന്നു

Advertisement

പ്രശസ്ത മലയാള നടി മംമ്‌ത മോഹൻദാസ് നായികയായി എത്തുന്ന തെലുങ്ക് ചിത്രമായ രുദ്രംഗി റിലീസിനൊരുങ്ങുകയാണ്. ജഗപതി ബാബു നായകനായ എത്തുന്ന ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നർത്തകിമാരുടെ അതീവ മേനി പ്രദർശനം നിറഞ്ഞ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ജാജിമോഗുലൈ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അഭിനയ ശ്രീനിവാസും ആലപിച്ചിരിക്കുന്നത് മോഹന ഭോഗരാജുവുമാണ്. നൗഫൽ രാജ ഐസ് സംഗീതം നൽകിയ ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഭാനു മാസ്റ്റർ ആണ്. അജയ് സമ്രാട് രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോക്ടർ രാസമായി ബാലകൃഷ്ണൻ, വരുൺ ബൈരഗോണി എന്നിവർ ചേർന്നാണ്.

ജഗപതി ബാബു, മംമ്‌ത മോഹൻദാസ് എന്നിവർക്കൊപ്പം ദിവി വദ്ത്യ, വിമല രാമൻ, കാലകേയ പ്രഭാകർ, ആശിഷ് ഗാന്ധി, ഗാനവി ലക്ഷ്മൺ എന്നിവരും ഇ ചിത്രത്തിന്റെ താരനിരയിലുണ്ട്. സന്തോഷ് ശണമോണി കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നാഗേശ്വര റെഡ്‌ഡി ബൊന്തളയാണ്. യമദോൻഗ എന്ന തെലുങ്കു ചിത്രത്തിലൂടെ 2007 ഇൽ തെലുങ്കിലെത്തിയ മംമ്‌ത മോഹൻദാസ്, അതിനു ശേഷം കൃഷ്ണാർജ്ജുന, വിക്ടറി, ഹോമം, ചിന്തകാലയ രവി, കിംഗ്, കേഡി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഈ നായികാ താരം വേഷമിടുന്ന ഏഴോളം ചിത്രങ്ങളാണ് ഇപ്പോൾ വിവിധ ഭാഷകളിലായി ചിത്രീകരണ സ്റ്റേജിലും പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുമുള്ളത്. ആസിഫ് അലി നായകനായ മഹേഷും മാരുതിയുമാണ് മംമ്‌തയുടെ അടുത്ത മലയാളം റിലീസ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close