ഭൂമി റോക്ക്; സ്റ്റൈലിഷ് ലുക്കിൽ ആടിപ്പാടി അനിഖ സുരേന്ദ്രൻ; ലവ്ഫുള്ളി യുവേഴ്‌സ് വേദയിലെ പുതിയ ഗാനം കാണാം

Advertisement

മലയാളത്തിലെ യുവ താരം ശ്രീനാഥ് ഭാസി, പ്രശസ്ത നായികാ താരം രജീഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ചിത്രമാണ് ലവ്ഫുള്ളി യുവേഴ്‌സ് വേദ. ഈ വരുന്ന ഫെബ്രുവരി 24 നാണ് ഈ ചിത്രം റിലീസ്‌ ചെയ്യുന്നത്. ഇതിന്റെ പോസ്റ്ററുകൾ, നടൻ വെങ്കിയുടെ സഖാവ് ജീവൻ ലാൽ എന്ന കാരക്ടർ ടീസർ, ഗാനങ്ങൾ എന്നിവയൊക്കെ ഇതിനോടകം പ്രേക്ഷകരുടെ മുന്നിലെത്തുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ മൂന്നാം ഗാനം കൂടി ഇന്ന് റിലീസ്‌ ചെയ്തിരിക്കുകയാണ്. പ്രശസ്ത നടി അനിഖ സുരേന്ദ്രൻ ആടി പാടുന്ന ഒരു സ്റ്റൈലിഷ് റോക്ക് ഗാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഭൂമി റോക്ക് എന്ന പേരിലാണ് ഈ ഗാനം വന്നിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനം ആലപിച്ചത് ഗൗരി ലക്ഷ്‌മിയാണ്. റഫീക്ക് അഹമ്മദ് ആണ് ഇതിന്റെ വരികൾ രചിച്ചത്.

ഒരു ക്യാമ്പസ് ചിത്രമായി ഒരുക്കിയിരിക്കുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ സംവിധാനം ചെയ്തിരിക്കുന്നത് പ്രഗീഷ് സുകുമാരനാണ്. കോളേജ് രാഷ്ട്രീയം, പ്രണയം, ആക്ഷൻ എന്നിവയെല്ലാം കടന്നു വരുന്ന ഒരു ചിത്രമാണ് ഇതെന്നാണ് സൂചന. ശ്രുതി ജയൻ, വെങ്കിടേഷ്, ഗൗതം വാസുദേവ് മേനോൻ, ചന്ദുനാഥ്, അപ്പാനി ശരത്, നിജില കെ ബേബി, മനോജ് പയ്യന്നൂർ, ഷാജു ശ്രീധർ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ടോബിൻ തോമസ് ദൃശ്യങ്ങൾ നൽകിയപ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്തത് സോബിൻ സോമനാണ്. ബാബു വാലത്തൂർ രചിച്ച ഈ ചിത്രം, ആർ 2 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് രാധാകൃഷ്ണൻ ഖാലയിൽ, റുവിൻ വിശ്വം എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close