ക്രിസ്റ്റഫർ നടപ്പിലാക്കുന്ന നീതി; മെഗാസ്റ്റാർ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഏറ്റവും മികവ് ഇതിന്റെ മേക്കിങ് തന്നെയാണ്. വളരെ സ്റ്റൈലിഷ് ആയാണ് ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക നിലവാരവും വളരെ ഉയർന്നതാണ്. ഫൈസ് സിദ്ദിഖിന്റെ ക്യാമറ വർക്കും ജസ്റ്റിൻ വർഗീസിന്റെ പശ്‌ചാത്തല സംഗീതവും ഇതിന് നൽകിയ മികവ് വളരെ വലുതാണ്.

ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ ആഘോഷിക്കാൻ പാകത്തിന്, ഒരു മാസ്സ് ത്രില്ലർ മൂഡിൽ ഒരുക്കിയ ഇതിന്റെ മറ്റൊരു ഹൈലൈറ്റ് മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളാണ്. അതിഗംഭീരമായാണ് ഈ രംഗങ്ങൾ സംവിധായകൻ ഒരുക്കിയത്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് എതിരെ കൂടി സംസാരിക്കുന്ന ഈ ചിത്രം വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം മികച്ച രീതിയിലാണ് ഉദയ കൃഷ്ണ എന്ന രചയിതാവ് രചിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ എന്ന കഥാപാത്രം മുന്നോട്ടു വെക്കുന്ന നീതി പ്രേക്ഷകർ ഏറ്റെടുത്തു എന്നാണ് ഇപ്പോൾ തീയേറ്ററുകളിൽ അനുഭവപ്പെടുന്ന ജനത്തിരക്ക് നമ്മുക്ക് കാണിച്ചു തരുന്നത്. വിനയ് റായ് വില്ലൻ വേഷം ചെയ്ത ക്രിസ്റ്റഫറിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരും വേഷമിട്ടിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close