മൾട്ടിസ്റ്റാർ തരംഗം സൃഷ്ടിച്ച ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും

Advertisement

മലയാള സിനിമയിൽ മൾട്ടി സ്റ്റാർ തരംഗം ഉണ്ടാക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ആറ് വർഷം മുൻപ് റീലീസ് ചെയ്ത അമർ അക്ബർ അന്തോണി. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജയസൂര്യ എന്നിവർ നായകന്മാരായ ഈ ചിത്രം സംവിധാനം ചെയ്തത് നാദിർഷ ആയിരുന്നു. സംവിധായകനായുള്ള നാദിർഷയുടെ ഈ അരങ്ങേറ്റ ചിത്രത്തിന് തിരക്കഥ രചിച്ചതും നവാഗതരായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടായിരുന്നു. അമർ അക്ബർ അന്തോണിക്ക് ശേഷം, വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രവും ഈ ടീമിൽ നിന്ന് തന്നെ റീലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിന് ശേഷം മറ്റ് രചയിതാക്കളുടെ തിരക്കഥയിൽ മേരാ നാം ഷാജി, ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രങ്ങൾ നാദിർഷ ചെയ്തു. പിന്നീട് ബി സി നൗഫലിന് വേണ്ടി ഒരു യമണ്ഡൻ പ്രേമകഥ എന്ന ചിത്രം രചിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം അതിന് ശേഷം അടുത്തിടെ വെടിക്കെട്ട് എന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ്- നാദിർഷ കൂട്ടുകെട്ട് ഒന്നിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. പ്രശസ്ത നിർമ്മാതാവായ ബാദുഷയാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. വീണ്ടും ഒരു മൾട്ടി സ്റ്റാർ ചിത്രമായി തന്നെ ഒരുക്കാൻ പോകുന്ന ഈ പുതിയ പ്രോജക്ടിന്റെ താര നിർണ്ണയം പുരോഗമിക്കുകയാണ്. ഇതിന് മുൻപ് റാഫി രചിക്കുന്ന ഒരു ചിത്രം നാദിർഷ പൂർത്തിയാക്കുമെന്നും സൂചനയുണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് ടീം നടന്മാരെന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. ഈ വർഷം തന്നെ ഷൂട്ടിങ് ആരംഭിക്കുന്ന നാദിർഷ- വിഷ്ണു- ബിബിൻ ടീമിന്റെ ചിത്രം നിർമ്മിക്കുന്നത് ബാദുഷ സിനിമാസ് പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close