നടൻ എന്ന നിലയിൽ സ്വയം മിനുക്കി കൊണ്ടിരിക്കുകയാണ് അദ്ദേഹം; ഇരട്ടയിലെ പ്രകടനത്തിന് ജോജു ജോർജിന് അഭിനന്ദനവുമായി ധനേഷ് ആനന്ദ്

Advertisement

നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ നിറഞ്ഞ പിന്തുണ നേടി മുന്നേറുകയാണ്. ജോജു ജോർജ് കരിയറിൽ ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ഈ ചിത്രം രചിച്ചത് സംവിധായകനും, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും ചേർന്നാണ്. ഈയടുത്തകാലത്ത് റിലീസ് ചെയ്ത ഏറ്റവും മികച്ച മലയാള ചിത്രങ്ങളിലൊന്നായാണ് ഈ ചിത്രത്തെ പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. ഒരു ഇമോഷണൽ ക്രൈം ഡ്രാമയായി ഒരുക്കിയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നീ കഥാപാത്രങ്ങളായി ജോജു ജോർജ് കാഴ്ച വെച്ച പ്രകടനമാണ്. ഒപ്പം ഇതിന്റെ ഞെട്ടിക്കുന്ന ക്ളൈമാക്‌സും പ്രേക്ഷകരുടെ കയ്യടി നേടി. ഇപ്പോഴിതാ ഇതിലെ ജോജു ജോർജിന്റെ പ്രകടനത്തെ കുറിച്ച്, ഈ ചിത്രത്തിൽ അഭിനയിച്ച നടൻ ധനേഷ് ആനന്ദ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ധനേഷ് ആനന്ദിന്റെ വാക്കുകൾ ഇങ്ങനെ, “‘ഹോട്ടൽ കാലിഫോർണിയ’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുമ്പോഴാണ് ജോജു ചേട്ടനെ ആദ്യമായി കാണുന്നത്. അവിടുന്നങ്ങോട്ട് ജോജു ജോർജ് എന്ന നടന്റെ വളർച്ച വെള്ളിത്തിരയിൽ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, നായാട്ട്, പട തുടങ്ങി ഇരട്ടയിൽ എത്തി നിൽക്കുന്നു ജോജു ചേട്ടന്റെ ഗംഭീര പ്രകടനങ്ങൾ. ഒന്നിച്ചു സീനുകൾ ഇല്ലെങ്കിലും ‘ഇരട്ട’യുടെ ഷൂട്ടിങ് സെറ്റിൽ ജോജു ചേട്ടന്റെ പ്രകടനങ്ങൾ തൊട്ടടുത്ത് കാണാൻ കഴിഞ്ഞിട്ടുണ്ട്. താരം എന്ന നിലയിലുപരി നടൻ എന്ന നിലയിൽ സ്വയം മിനുക്കി കൊണ്ടിരിക്കുകയാണ് ഓരോ സിനിമയിലും അദ്ദേഹം. ഇനിയും ഈ നടൻ തിളങ്ങട്ടെ, ഞെട്ടിക്കുന്ന കഥാപാത്രങ്ങളുമായി വീണ്ടും എത്തട്ടെ..”.

Advertisement

https://www.instagram.com/p/ComIesaOlIw/

ലില്ലി എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷത്തിലൂടെ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ള ധനേഷ് ആനന്ദ്, ഫോറൻസിക്കിലെ പ്രകടനത്തിലൂടെയും വലിയ കയ്യടി നേടി. കിംഗ് ഫിഷ് എന്ന ചിത്രത്തിലും വേഷമിട്ട ഈ നടൻ ഇരട്ടയിൽ ഒരു മാധ്യമ പ്രവർത്തകനായാണ് അഭിനയിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close