രാജ സീരിസിന് ശേഷം ബ്ലോക്ക്ബസ്റ്റർ ടീം വീണ്ടും ഒന്നിക്കുന്നു; വൈശാഖ്-ഉദയകൃഷ്ണ ചിത്രത്തിൽ നായകനാവാൻ മമ്മൂട്ടി?

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്ത വൈശാഖ് അദ്ദേഹത്തെ നായകനാക്കി തന്റെ പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് വാർത്തകൾ. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടി- പൃഥ്വിരാജ് ടീമാണ്‌ പ്രധാന വേഷങ്ങൾ ചെയ്തത്. ആ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. പിന്നീട് ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായി 2019 ഇൽ മധുര രാജ എന്ന ചിത്രവും വൈശാഖ് ചെയ്തിരുന്നു. ആ ചിത്രത്തോടൊപ്പമാണ് അതിന്റെ മൂന്നാം ഭാഗമായ മിനിസ്റ്റർ രാജ അവർ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, മമ്മൂട്ടി- വൈശാഖ്- ഉദയ കൃഷ്ണ ടീം ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ രാജ സീരിസിലെ മൂന്നാം ഭാഗമാണോ അതെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. നേരത്തെ മമ്മൂട്ടി നായകനായ ന്യൂയോർക് എന്നൊരു ചിത്രവും വൈശാഖ് പ്രഖ്യാപിച്ചിരുന്നു എങ്കിലും, കോവിഡ് സാഹചര്യത്തെ തുടർന്ന് പൂർണ്ണമായും അമേരിക്കയിൽ ഒരുക്കേണ്ട ആ ചിത്രം നടക്കാതെ പോവുകയായിരുന്നു.

മോഹൻലാൽ നായകനായ പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ്- ഉദയ കൃഷ്ണ ടീം മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കിയ മോൺസ്റ്റർ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഉണ്ണി മുകുന്ദൻ നായകനായ ബ്രൂസ് ലീ എന്നൊരു ചിത്രവും ഇതേ ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ മോഹൻലാൽ നായകനായ മറ്റൊരു ചിത്രവും വൈശാഖ് ഒരുക്കുമെന്നും വാർത്തകൾ വന്നിരുന്നു. ആശീർവാദ് സിനിമാസ് നിർമ്മിക്കാൻ പോകുന്ന ആ ചിത്രം മാളികപ്പുറമെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം രചിച്ച അഭിലാഷ് പിള്ളെയാണ് രചിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നത്. ഏതായാലും വൈശാഖ്- ഉദയ കൃഷ്ണ- മമ്മൂട്ടി ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close