യുവ തലമുറ നിർബ്ബന്ധമായും കണ്ടിരിക്കേണ്ടതായ ഒരു കലാസൃഷ്ടി; ഡിയർ വാപ്പിയെ നെഞ്ചോട് ചേർത്ത് പ്രേക്ഷകർ

Advertisement

സ്വപ്നം കണ്ട കാര്യങ്ങൾ സത്യമാക്കാൻ ഒരച്ഛനും മകളും നടത്തുന്ന പോരാട്ടങ്ങൾ നമ്മുടെ മുന്നിലെത്തിച്ച ചിത്രമാണ് ഡിയർ വാപ്പി. ബഷീർ എന്ന അച്ഛനായി ലാലും, ആമിറാ എന്ന മകളായി അനഘ നാരായണനും വേഷമിട്ട ഈ ചിത്രം ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദര്ശിപ്പിക്കുകയാണ്. പ്രേക്ഷകരിൽ പോസിറ്റീവ് എനർജി നിറക്കുന്ന ഒരു ചിത്രമാണിതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. വളരെയധികം സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം, യുവതലമുറ നിർബ്ബന്ധമായും കണ്ടിരിക്കേണ്ടതായ ഒരു കലാസൃഷ്ടിയാണെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്. ജീവിതത്തിൽ തിരിച്ചടികളും വെല്ലുവിളികളും ഉണ്ടാകുമ്പോൾ, ഭയത്തോടെ നിൽക്കാതെ, ഒളിച്ചോടാതെ, ധൈര്യമായി അവയെ നേരിട്ട് വിജയം നേടിയ ആമിറാ എന്ന പെൺകുട്ടിയെ ആണ് ഇതിൽ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ നമ്മുടെ സമൂഹത്തിലെ ഓരോ പെൺകുട്ടികളും ഇതുപോലെ ആവണമെന്നും പ്രേക്ഷക സമൂഹം പറയുന്നു.

പിതാവിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള മകളുടെ ശ്രമങ്ങൾ, അവൾ നേരിടേണ്ടി വരുന്ന തിരിച്ചടികൾ, അവളുടെ അതിജീവനം എന്നിവയൊക്കെ വളരെയധികം പ്രചോദനമാണ് പകർന്നു നൽകുന്നത്. മനസ്സിൽ തൊടുന്ന ഈ ചിത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു എന്നതിന്റെ തെളിവാണ് ഇപ്പോൾ ഇതിനു ലഭിക്കുന്ന കയ്യടികളും തീയേറ്ററുകളിൽ നമ്മൾ കാണുന്ന നിറഞ്ഞ സദസ്സുകളും. ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മേല്പറഞ്ഞവർ കൂടാതെ, നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ട് തിളങ്ങി നിൽക്കുന്നുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close