വെറും അസ്ഥി മാത്രം; ആട് ജീവിതത്തിലെ പൃഥ്വിരാജ് സുകുമാരന്റെ മേക്കോവറിനെ കുറിച്ച് വെളിപ്പെടുത്തി മല്ലിക സുകുമാരൻ

Advertisement

മലയാളത്തിന്റെ യുവസൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ബ്ലെസ്സി സംവിധാനം ചെയ്ത ആട് ജീവിതം. ബെന്യാമിൻ രചിച്ച പ്രശസ്തമായ നോവൽ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശരീര ഭാരം കുറച്ച പൃഥ്വിരാജ് നടത്തിയത് വമ്പൻ മേക്കോവറാണ്. ഇപ്പോഴിതാ അതിലെ പൃഥ്വിരാജ് സുകുമാരന്റെ ശരീരത്തിന്റെ അവസ്ഥയെ പറ്റി, അമ്മ മല്ലിക സുകുമാരൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മല്ലിക സുകുമാരന്റെ വെളിപ്പെടുത്തൽ. ഇതിലെ പ്രിത്വിരാജിന്റെ മേക്കോവർ കണ്ട് താൻ ഞെട്ടികരഞ്ഞു എന്നും, ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ച പൃഥ്‌വി, വെറും അസ്ഥി മാത്രമായ അവസ്ഥയിലാണിരുന്നതെന്നും മല്ലിക സുകുമാരൻ പറയുന്നു. ബ്ലെസ്സിയും പൃഥ്വിരാജ് സുകുമാരനും ഏറെ കഷ്ടപ്പെട്ട ചിത്രമാണ് ആട് ജീവിതം. ബ്ലെസ്സി പതിനാല് വർഷമായി ഈ ചിത്രത്തിന് പുറകിലാണ്. 160 ദിവസമാണ് ഷൂട്ട് ചെയ്തതെങ്കിലും, നാലര വർഷം കൊണ്ടാണ് ഇതിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

ആടുജീവിതത്തിന് വേണ്ടി താൻ രൂപമാറ്റം നടത്തിയ അവസ്ഥയിലെ ലുക്ക് ആരും കണ്ടിട്ടില്ല എന്നും, അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ, സ്റ്റില്‍സോ, ഒന്നും പുറത്ത് വിട്ടിട്ടില്ല എന്നും നേരത്തെ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. കെ യു മോഹനൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ആട് ജീവിതം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദാണ്. അമല പോൾ, റിക് അബി, താലിബ് മുഹമ്മദ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കുമ്പോൾ, സൗണ്ട് ഡിസൈനിങ് ചെയ്യുന്നത് റസൂൽ പൂക്കുട്ടിയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close