1000 കോടി ക്ലബ്ബിൽ ഇടം പിടിച്ചു പത്താൻ; കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പത്താൻ 1000 കോടി ക്ലബ്ബിൽ. ഇന്നാണ് ആഗോള ഗ്രോസ്സായി 1000 കോടി എന്ന നേട്ടത്തിലേക്ക് പത്താൻ എത്തിച്ചേർന്നത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ബോളിവുഡ് ചിത്രമാണ് പത്താൻ. 2000+ കോടി ഗ്രോസ് ആഗോള തലത്തിൽ നേടിയ ആമിർ ഖാൻ ചിത്രം ദങ്കൽ ആണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ഇന്ത്യൻ ചിത്രം. അതിന് ശേഷം ഈ നേട്ടം കൈവരിച്ചത് 1800+ കോടി നേടിയ ബാഹുബലി 2, 1200+ കോടി നേടിയ കെജിഎഫ് 2, 1100+ കോടി നേടിയ ആർആർആർ എന്നീ സൗത്ത് ഇന്ത്യൻ ചിത്രങ്ങളാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത പത്താന്റെ എല്ലാ ഭാഷയിലെയും ഗ്രോസ് കൂട്ടിയാണ് ഇന്നത്തോടെ 1000 കോടി ഗ്രോസ് കടന്നത്.

ഇന്ത്യയിൽ നിന്ന് 625 കോടിയോളം നേടിയ ഈ ചിത്രം, വിദേശത്ത് നിന്നും 375 കോടിയോളവും നേടി. ഇന്ത്യയിൽ നിന്നും ആദ്യമായി നെറ്റ് ഗ്രോസ് 500 കോടി നേടുന്ന ഹിന്ദി ചിത്രം കൂടിയാണ് പത്താൻ. ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനാണ് പത്താൻ റിലീസ് ചെയ്തത്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിലൂടെ ബോളിവുഡിലെ സ്പൈ യൂണിവേഴ്‌സ് ആരംഭിച്ചിരിക്കുകയാണ്, ഇതിന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ്. ദീപിക പദുക്കോൺ നായികാ വേഷം ചെയ്ത ഈ ചിത്രത്തിലെ വില്ലനായി എത്തിയത് സൂപ്പർ താരം ജോൺ എബ്രഹാമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close