
Advertisement
ബ്ലോക്ക്ബസ്റ്റർ ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധർമജൻ ബോൽഗാട്ടി പ്രധാന വേഷത്തിൽ എത്തുന്ന കാപ്പച്ചീനോ റിലീസിങിന് ഒരുങ്ങുന്നു. കോമഡിയുടെ മേമ്പൊടിയോടെയാണ് ചിത്രം എത്തുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്.
ധര്‍മജനെ കൂടാതെ കണാരന്‍ ഹരീഷ്, സുധി കോപ്പ, വിനീത് മോഹന്‍ (അടി കപ്പ്യാരെ കൂട്ടമണി) സുനില്‍ സുഗത, അനീഷ് ജി മേനോന്‍, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
Advertisement
ചിത്രത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഒരു മുഴുനീള കോമഡി ചിത്രമാണ് കാപ്പച്ചീനോ എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
നൗഷാദ് മീഡിയ സിറ്റി സംവിധാനം ചെയ്യുന്ന കാപ്പച്ചീനോ നിർമിക്കുന്നത് പാനിങ്ങ് കാം ഫിലിംസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. സ്കോട്ടാണ്.