സെന്‍സര്‍ ബോര്‍ഡ് പണിതു; ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി

Advertisement

2017ല്‍ മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ടിയാന്‍. പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 29നായിരുന്നു റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ജൂണ്‍ 29ല്‍ നിന്നും ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി.

ടിയാന്‍റെ റിലീസ് ഡേറ്റ് മാറ്റി എന്ന് നടന്‍ പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്. സെന്‍സര്‍ ബോര്‍ഡുമായുള്ള ചില പ്രശ്നങ്ങള്‍ കാരണം ടിയാന്‍റെ റിലീസ് ആദ്യം പ്ലാന്‍ ചെയ്ത തിയതിയില്‍ കഴിയില്ലെന്നും പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചാല്‍ ഉടന്‍ അറിയിക്കാം എന്നും പൃഥ്വിരാജ് പറയുന്നു.

Advertisement

ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പച്ചീനോ റിലീസിന്

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, പത്മപ്രിയ, അനന്യ, ഷൈന്‍ ടോം ചാക്കോ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാറാണ് ടിയാന്‍ സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് തന്നെ നായകനായ കോളേജ് ഡേയ്സ്, കാഞ്ചി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ജീയെന്‍ കൃഷ്ണകുമാറായിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close