അൻവർ റഷീദ്-ഫഹദ് ഫാസിൽ-അമൽ നീരദ് ചിത്രം ട്രാൻസ്

Advertisement

വർഷങ്ങളായി മലയാള സിനിമ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമായിരുന്നു അൻവർ റഷീദിന്റെ അടുത്ത സിനിമ ഏതാണെന്ന്. ദുൽക്കർ-തിലകൻ ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് എന്ന സംവിധായകനെ പ്രേക്ഷകർ കണ്ടത് അഞ്ചു സുന്ദരികളിലെ ആമി എന്ന കൊച്ചു ചിത്രത്തിലൂടെ മാത്രമാണ്.

സംവിധാനം ഇല്ലായിരുന്നുന്നെങ്കിലും ഈ ഇടവേളകളിലും അൻവർ റഷീദ് മലയാളത്തിൽ സജ്ജീവമായിരുന്നു. നിർമ്മാതാവ് എന്ന വേഷത്തിൽ ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം, CIA, പറവ എന്നീ സിനിമകളും അൻവർ ഒരുക്കി. ഒടുവിൽ പ്രേക്ഷകർക്ക് ഒരു വിരുന്ന് ഒരുക്കാൻ അൻവർ റഷീദ് ചിത്രം എത്തുന്നു.

Advertisement

‌ട്രാൻസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. അൻവർ റഷീദ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് അമൽ നീരദാണ്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ചിത്രത്തിൽ സൗണ്ട് ഡിസൈൻ ഒരുക്കുന്നു. വിൻസന്റ് വടക്കന്റെയാണ് തിരക്കഥ.

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഏതാനും വർഷങ്ങൾക്ക് മുൻപേ മണിയറയിൽ ജിന്ന് എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതാനും കാരണങ്ങളാൽ ആ സിനിമ പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.

Advertisement

Press ESC to close