പനി ബാധിച്ചവർക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ആസിഫ് അലി

Advertisement

പെരുന്നാൾ ദിനമായ ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അപ്രതീക്ഷിതമായി ഒരു താരം കടന്നു വന്നു. രോഗികളും കൂടെ നിന്നവരും ആദ്യം ഒന്ന് അമ്പരന്നു. മുന്നിൽ നിൽക്കുന്നത് ആസിഫ് അലി തന്നെയല്ലേ എന്ന് പരസ്പരം ചോദിച്ചു ഉറപ്പ് വരുത്തി. പിന്നെ ഒരു ആവേശമായിരുന്നു. രോഗം മറന്ന് രോഗികളും കൂട്ടുനിന്നവരും ആസിഫ് അലിയുടെ ചുറ്റും കൂടി.

രോഗികൾക്കും കൂടെയുള്ളവർക്കും മധുരം നൽകി താരം വിശേഷങ്ങൾ പങ്കുവെച്ചു. ആസിഫ് അലിയ്ക്കൊപ്പം സെൽഫി എടുക്കാമായിരുന്നു അവരുടെ തിരക്ക്. തങ്ങളുടെ പ്രിയ താരത്തെ കൺനിറയെ കണ്ട് പെരുന്നാൾ ദിനം ആഘോഷിച്ചപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം.

Advertisement

ഇത്തവണ വേറിട്ട രീതിയിൽ പെരുന്നാൾ ആഘോഷിക്കാൻ ആസിഫ് അലി തീരുമാനിക്കുകയായിരുന്നു. ആഘോഷിക്കേണ്ട പെരുന്നാൾ ആഘോഷിക്കാൻ പറ്റാത്ത കുറേപേർ ഉണ്ട്. അവർക്ക് ഇത്തിരി സന്തോഷം നൽകുവാനായിരുന്നു തന്റെ ആഗ്രഹം. ആസിഫ് അലി പറയുന്നു.

ആസിഫ് അലി നായകനായ അവരുടെ രാവുകൾ ഈദ് റിലീസായി എത്തി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Advertisement

Press ESC to close