ആക്ഷൻ വേഷങ്ങളുടെ കിംഗ് ബാബു ആന്റണിയുടെ വമ്പൻ തിരിച്ചു വരവുമായി കായംകുളം കൊച്ചുണ്ണി..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരുകാലത്തെ മലയാളി യുവാക്കളുടെ ഹരമായിരുന്നു ബാബു ആന്റണി എന്ന നടൻ. ഒരു പക്ഷെ ജയൻ, മോഹൻലാൽ എന്നിവർക്ക് ശേഷം മലയാളത്തിൽ ഇത്ര ഗംഭീരമായി ആക്ഷൻ കൈകാര്യം ചെയ്ത വേറെ ഒരു നടൻ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും. നീട്ടി വളർത്തിയ മുടിയും മുഴങ്ങുന്ന ശബ്ദവും നെഞ്ച് തുളയ്ക്കുന്ന നോട്ടവുമായി ബാബു ആന്റണി കഥാപാത്രങ്ങൾ മലയാളി യുവാക്കളുടെ മനസ്സിലേക്ക് കയറി. കിടിലൻ ആക്ഷൻ കഥാപാത്രങ്ങളും ആക്ഷൻ ചിത്രങ്ങളും ബാബു ആന്റണി നമ്മുക്ക് തന്നു. ഒരു സൂപ്പർ താരം എന്ന നിലയിലേക്ക് വരെ ബാബു ആന്റണി എന്ന നടന്റെ വളർച്ച പ്രവചിച്ചവർ ഉണ്ട്. ഒരുകാലത്തെ മലയാളത്തിലെ ഒരു വമ്പൻ ക്രൗഡ് പുള്ളർ തന്നെയായിരുന്ന ബാബു ആന്റണി ഒരു ഗംഭീര തിരിച്ചു വരവിനാണ് തയ്യാറെടുക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ അതിനിർണായകമായ ഒരു വേഷം ചെയ്തു കൊണ്ടാണ് ബാബു ആന്റണി തിരിച്ചെത്തുന്നത്.

നിവിൻ പോളി അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണിയെ കളരിമുറകൾ ഉൾപ്പെടെയുള്ള അഭ്യാസ മുറകൾ പരിശീലിപ്പിക്കുന്ന തങ്ങൾ എന്ന കളരിയാശാൻ ആയാണ് ബാബു ആന്റണി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ബാബു ആന്റണിയുടെ കിടിലൻ അഭ്യാസ മുറകളും ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കും. മാർഷ്യൽ ആർട്സിൽ പരിശീലനം നേടിയിട്ടുള്ള ഈ നടൻ ഇപ്പോഴും സൂക്ഷിക്കുന്ന ബോഡി ഫിറ്റ്നസ് ആക്ഷൻ രംഗങ്ങൾ ഇന്നും പൂ പോലെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ സഹായിക്കുന്നു. കൊച്ചുണ്ണിയിലെ അദ്ദേഹത്തിന്റെ കാരക്റ്റെർ പോസ്റ്റർ ഇപ്പോഴേ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. വരുന്ന വാർത്തകൾ സത്യമാണെങ്കിൽ ഒമർ ലുലു ഒരുക്കാൻ പോകുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലെ നായകനും ബാബു ആന്റണി ആണ്. കൊച്ചുണ്ണിയിലൂടെ ഏതായാലും ഒരു കിടിലൻ തിരിച്ചു വരവ് ഉറപ്പിച്ച ബാബു ആന്റണി ഇനി മലയാള സിനിമ പ്രേമികളെ ഒരിക്കൽ കൂടി തന്റെ ആക്ഷൻ കൊണ്ട് ത്രസിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ചുരുക്കം

Did you find apk for android? You can find new Free Android Games and apps.
Share.

About Author