ദുൽഖർ സൽമാൻ ചിത്രത്തിൽ വിജയ് സേതുപതി !

Advertisement

ദുൽഖർ സൽമാൻ നായകനായിയെത്തുന്ന തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. നവാഗതനായ ദേവിസിങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘പെല്ലി ചൂപുളു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ തെലുഗ് നടി ഋതു വർമ്മയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ഒരു റൊമാന്റിക് ട്രാവലോഗ് ജേണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അവസാന ഷെഡ്യൂളിലെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു വിജയ് സേതുപതി ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ടീമിന്റെയോപ്പമുള്ള വിജയ് സേതുപതിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിജയ് സേതുപതിയുടെ അതിഥി വേഷത്തെ കുറിച്ചു സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗിക സ്ഥിതികരണം ഒന്നും തന്നെ തന്നട്ടില്ല. വിജയ് സേതുപതി- ദുൽഖർ എന്നിവരെ ബിഗ് സ്ക്രീനിൽ ഒരുമിച്ചു കാണാൻ സാധിക്കും എന്ന് പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

Advertisement

ദുൽഖർ സൽമാൻ ചിത്രത്തിൽ സിഡ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സുഖ ജീവിതം നയിക്കുന്ന ഒരു ഐ. ടി പ്രൊഫഷണലായാണ് വേഷമിടുന്നത്. സിനിമയിൽ വ്യത്യസ്ത വേഷപകർച്ചയാണ് താരം സ്വീകരിച്ചിരിക്കുന്നത്. ഒന്നിൽ കൂടുതൽ ലുക്കിൽ ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴിൽ ദുൽഖർ സൽമാന്റെ നാലാമത്തെ ചിത്രം കൂടിയാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. വായയ് മൂടി പേസവും, സോളോ, ഒക്കെ കണ്മണി എന്നീ ചിത്രങ്ങളിൽ താരം കേന്ദ്ര കഥാപത്രമായി അഭിനയിച്ചിരുന്നു. ഈ മൂന്ന് ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഹീറോയിസമുള്ള ഒരു സ്റ്റൈലിഷ് കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

കെ. എം ഭാസ്ക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മസാല കോഫീ ബാൻഡാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിംസിന്റെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന സിനിമയുടെ റിലീസ് തിയതി വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close