തമിഴ്‌നാട്ടിൽ പുതിയ റെക്കോർഡ്; വിക്രം വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് ആക്ഷൻ ത്രില്ലറായ വിക്രം ഇപ്പോൾ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ ഈ ചിത്രം രചിച്ചത് ലോകേഷും രത്‌നകുമാറും ചേർന്നാണ്. ലോകേഷിന്റെ മുൻ ചിത്രങ്ങളിലൊന്നായ കൈതി, കമൽ ഹാസന്റെ 1986 ലെ ചിത്രമായ വിക്രം എന്നിവയിൽ നിന്നും ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പുതിയ വിക്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഇതിന് ഇനി ഒരു മൂന്നാം ഭാഗവുമുണ്ടാകും. ഏതായാലും തമിഴ്‌നാട്ടിലെ ഇൻഡസ്ട്രി ഹിറ്റ് സ്റ്റാറ്റസിലേക്കാണ് ഇപ്പോൾ വിക്രം കുതിക്കുന്നതെന്നാണ് സൂചന. തമിഴ് നാട്ടിൽ ഇപ്പോൾ ഒരു ഓൾ ടൈം റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് വിക്രം. ആദ്യ മൂന്നു ദിനം കൊണ്ട് ഈ ചിത്രം തമിഴ്നാട് നിന്നും മാത്രം നേടിയ ഗ്രോസ് 65 കോടിക്ക് മുകളിലാണ്. ആദ്യ മൂന്നു ദിനവും അവിടെ നിന്ന് ഇരുപതു കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ ചിത്രമാണിപ്പോൾ വിക്രം. കേരളത്തിൽ നിന്നും ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ 15 കോടിക്ക് മുകളിൽ ഈ ചിത്രം നേടിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായും വിക്രം മാറും.

ആദ്യ വീക്കെൻഡിൽ തന്നെ വിക്രം ആഗോള ഗ്രോസ്സായി 150 കോടി രൂപ പിന്നിട്ടുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. കൃത്യമായ ഗ്രോസ് റിപ്പോർട്ട് അധികം വൈകാതെ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷ. ഡൊമസ്റ്റിക് മാർക്കറ്റിലും ഓവർസീസ് മാർക്കറ്റിലും ഒരുപോലെ മിന്നുന്ന പ്രകടനമാണ് വിക്രം കാഴ്ച വെക്കുന്നത്. കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് വിക്രം. അദ്ദേഹം തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, അതിഥി വേഷത്തിൽ സൂര്യ എന്നിവരും ഭാഗമായിട്ടുണ്ട്. നരെയ്ൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close