”സത്യം പറയാന്‍ പേടിക്കണോ”; ജനപ്രിയ നായകന്റെ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ടീസര്‍

Advertisement

ദിലീപ് കേന്ദ്ര കഥാപാത്രമായിയെത്തി റാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം’ വോയ്സ് ഓഫ് സത്യനാഥൻ’ ടീസർ റിലീസായി. ജനപ്രിയ നായകൻ ദിലീപിൻറെ ഒഫീഷ്യൽ പേജ് വഴിയാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിൻറെ ടീസർ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. നർമത്തിന് പ്രധാന്യം നൽകിയുള്ളതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ദിലീപ് -റാഫി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കൊക്കെ ഇതുവരെ പ്രേക്ഷകർ ഗംഭീര സ്വീകരണമായിരുന്നു നൽകിയത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിനും അതേ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരുടെ പക്കൽ നിന്നും ലഭിക്കുന്നത്.

മൂന്നു കൊല്ലത്തിനുശേഷം ദിലീപ് ചിത്രം തിയേറ്ററിൽ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകരും. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ , ജഗപതി ബാബു, ജാഫര്‍ സാദിക്, ജോണി ആന്റണി, സ്മിനു സിജോ, അംബിക മോഹന്‍,രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവര്‍ ചേര്‍ന്നാണ് നിർമ്മാണം. സംവിധായകൻ റാഫി തന്നെയാണ് ചിത്രത്തിന് തിരക്കഥ, സംഭാഷണവും ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് സ്വരുപ് ഫിലിപ്പ്, സംഗീതം അങ്കിത് മേനോൻ നിർവഹിക്കുന്നു, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാ സംവിധാനം നിർവഹിക്കുന്നത് എം. ബാവ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് ചെയ്യുന്നത് റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോഷ്യേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവർത്തിക്കുന്നത് മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, പിആർഒ എ എസ് ദിനേശ് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close