‘അമ്മ’യിൽ നിന്ന് വിലക്ക് ഞാനും നേരിട്ടുണ്ട് : തുറന്നുപറഞ്ഞ് നവ്യ നായർ

Advertisement

മലയാള സിനിമയിലെ അച്ചടക്കം തിരിച്ചു പിടിക്കലും ശുദ്ധി കലശവുമൊക്കെയാണ് ഇപ്പോഴത്തെ ചർച്ചകൾ.  ഇതുമായി ബന്ധപ്പെട്ടു നടൻ ഷെയിൻ നിഗത്തിനെയും  ശ്രീനാഥ് ഭാസിയെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. നിലവിലെ വിഷയത്തിൽ നിരവധി പ്രതികരണങ്ങളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലും അന്തി ചർച്ചകളിലും ഉയരുന്നുണ്ട്.  പൃഥ്വിരാജ്, തിലകൻ എന്നിവർക്കെതിരെ വിലക്കുകൾ വന്നതും തിരിച്ചെടുത്തതുമൊക്കെ മലയാളികളുടെ ഓർമ്മയിലുണ്ടെങ്കിലും മറ്റുപലരുടെയും പ്രവർത്തികൾ കണ്ണടയ്ക്കുന്ന സംഘടനയെയും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  അറിഞ്ഞോ അറിയാതെയോ പോയ ഒരു വിലക്കിനെ കുറിച്ച് നടി നവ്യാനായർ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ്.  താരത്തിന്റെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ’ ജാനകി ജാനേ’  യുടെ പ്രമോഷന്റെ ഭാഗമായി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നവ്യ വിലക്കിനെ കുറിച്ച് വെളിപ്പെടുത്തിയത്.
‘പട്ടണത്തിൽ സുന്ദരൻ’ ചിത്രത്തിൻറെ സമയത്ത് പ്രതിഫലം കൂട്ടി ചോദിച്ചുവെന്ന പേരിൽ നിർമാതാവ് പരാതി നൽകുകയും അമ്മ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടത് സത്യമല്ലെന്ന് തെളിയുകയും വിലക്ക് നീക്കുകയും ചെയ്തു. ആ സമയത്ത് പലരും ‘ബാൻഡ് ക്വീൻ’   എന്നൊക്കെ വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും, തന്റെ ഭാഗം കേട്ട് കഴിഞ്ഞപ്പോൾ തെറ്റില്ലെന്ന് മനസ്സിലാക്കുകയും ആ വിലക്ക് നീക്കുകയും ആയിരുന്നുവെന്ന് നവ്യ അഭിമുഖത്തിലൂടെ പറയുന്നു.

Advertisement

സൈജു കുറുപ്പ്, നവ്യാനായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ് ക്യൂബ് ഫിലിംസ് നിർമിക്കുന്ന ‘ ജാനകി ജാനേ ‘ ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ റിലീസ്. ചിത്രത്തിൽ ജാനകി എന്ന കഥാപാത്രത്തിലാണ് നവ്യ എത്തുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close