കളർഫുൾ ഫ്രെയിമുകളിൽ കഥ പറഞ്ഞ് ‘അനുരാഗം’; ട്രെയിലർ പുറത്ത്

Advertisement

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രണയത്തിൻറെ സുന്ദരമായ കാഴ്ചകളൊരുക്കി ഷഹദ് സംവിധാനം ചെയ്ത “അനുരാഗം” സിനിമയുടെ ട്രെയിലര്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സത്യം ഓഡിയോസിന്‍റെ യൂടുബ് ചാനല്‍വഴി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെ കഥകൾ കോർത്തിണക്കിയ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കളർഫുൾ ഫ്രെയിമുകൾ സമ്മാനിച്ചുകൊണ്ട് കമ്പ്ലീറ്റ് എന്റർടൈൻമെന്റായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് ട്രെയിലറിലൂടെ സൂചിപ്പിക്കുന്നത്. ചിത്രം മേയ് അഞ്ചിന് തീയറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.

സംവിധായകന്‍  ഗൗതംവാസുദേവ മേനോന്‍ മുഴുനീള വേഷത്തിലെത്തുന്ന ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അശ്വിൻ ജോസ്, ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ്. നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങളും ടീസറുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജോയൽ ജോൺസാണ് ഈ സിനിമയിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത്.ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന അശ്വിൻ ജോസാണ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്.

Advertisement

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ലിജോ പോൾ. വരികൾ തയ്യാറാക്കിയത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.  കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിരിക്കുന്നത് സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ,കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, തുടങ്ങിയവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close