സൂപ്പർ താരം ബാലയ്യക്കൊപ്പം ചുവടു വച്ചു ഹണിറോസും; വീരസിംഹ റെഡ്‌ഡിയിലെ പുത്തൻ ഗാനം കാണാം

Advertisement

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഢിയിലെ പുതിയ സോങ് റിലീസായി. ബാലയ്യയും മലയാളി സൂപ്പർ താരം ഹണിറോസും ചുവട് വെക്കുന്ന ഈ ഗാനം രചിച്ചത് സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയും ആലപിച്ചത് സാഹിതീ ചഗതി, സത്യാ യമാനി, രേണുക കുമാർ എന്നിവർ ചേർന്നുമാണ്. സംഗീത സംവിധായകൻ എസ് എസ് തമൻ ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.

Advertisement

ഒരുദിവസം കൊണ്ട് ഏകദേശം 8 മില്യൺ കാഴ്ചക്കാരെ നേടിയെടുത്ത ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. നേരത്തെ ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനത്തിനും വൻ വരവേൽപ്പാണ് ലഭിച്ചത്. ഈ ചിത്രത്തിൽ ബാലയ്യക്കൊപ്പം ശ്രുതി ഹാസൻ, ഹണി റോസ്, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി തുടങ്ങിയവർ വേഷമിടുന്നു.

സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതികുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. ബാലയ്യയുടെ കരിയറിലെ നൂറ്റിയേഴാം ചിത്രമായ വീരസിംഹ റെഡ്‌ഡി നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരാണ്.
വെങ്കട്, റാം- ലക്ഷ്മൺ ടീം എന്നിവരാണ് ചിത്രത്തിനായി വമ്പൻ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം ബാലയ്യ ആരാധകരെ ലക്‌ഷ്യം വെച്ചൊരുക്കിയ മാസ്സ് ആക്ഷൻ ത്രില്ലറാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close