” ഇത് മെഗാ വിസ്മയം ” : ‘നൻപകൽ നേരത്ത് മയക്കം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തി ഉടനെ തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. വളരെ രസകരമായ ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. ആടിപ്പാടി ഉല്ലസിക്കുകയും തല്ലുണ്ടാക്കുകയുമൊക്കെ ചെയ്യുന്ന മമ്മൂട്ടിയാണ് ട്രെയ്‌ലറിലുള്ളത്. ഒരു ബൈക്കുമായി മമ്മൂട്ടി പോകുന്നതും നാട്ടുകാര്‍ പിന്നാലെ പായുന്നതുമെല്ലാം ട്രെയ്‌ലറില്‍ കാണാം. അവസാന ഭാഗത്തേയ്ക്ക് വരുമ്പോള്‍ എന്തോ കണ്ട് അമ്പരന്ന് നില്‍ക്കുന്ന മമ്മൂട്ടിയുടെ കണ്ണുകളും കാണാം.

ഉച്ചയുറക്കം കഴിഞ്ഞുണർന്ന വ്യക്തി താൻ ആരാണെന്ന് മറന്നു പോകുന്നതാണ് സിനിമയുടെ പ്രമേയം. ജെയിംസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് നൽകിയിട്ടുള്ള പേര്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഗംഭീര അഭിപ്രായം നേടിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് പ്രേക്ഷര്‍ ഒന്നടങ്കം പറയുന്നു.

Advertisement

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രം പഴനിയിലാണ് കൂടുതലും ചിത്രീകരിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിൽ നടി രമ്യ പാണ്ഢ്യനും നടൻ അശോകനും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.

തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close