തരംഗം തീര്‍ക്കാന്‍ ടോവിനോ വീണ്ടും, തരംഗം ട്രൈലര്‍ കാണാം..

Advertisement

നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന തരംഗത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. തമിഴ് സൂപ്പര്‍ താരവും തരംഗത്തിന്‍റെ നിര്‍മ്മാതാവുമായ ധനുഷാണ് ചിത്രത്തിന്‍റെ ട്രൈലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് തരംഗം. കാരണം മറ്റൊന്നുമല്ല, ഇതിനോടകം ഇറങ്ങിയ ടീസറും ചിത്രത്തിലെ ഒരു ഗാനവും നൽകിയ ഹൈപ് വളരെ വലുതായിരുന്നു. വിഷ്വല്‍സിന് പകരം ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടായിരുന്നു തരംഗത്തിലെ ടീസർ ഒരുക്കിയത്.

Advertisement

ഏതാനും ദിവസങ്ങൾക്ക് മുന്‍പ് “മിന്നുണ്ടല്ലോ മുല്ലപോലെ” എന്ന തരംഗത്തിലെ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്.

പോലീസ് വേഷത്തിലാണ് ടോവിനോ തോമസ് ചിത്രത്തിൽ എത്തുന്നത്. സൂപ്പര്‍ ഹിറ്റായ എസ്രയ്ക്ക് ശേഷം ടോവിനോ വീണ്ടും പോലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ.

വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് നിർമിക്കുന്ന ആദ്യമലയാള ചിത്രമാണ് തരംഗം. സംവിധായകന്‍ ഡൊമിനിക് അരുണും അനിൽ നാരായണനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ടോവിനോക്കൊപ്പം ബാലു വർഗീസ്, ദിലീഷ് പോത്തൻ, അലൻസിയർ, ശാന്തി, നേഹ അയ്യർ , വിജയരാഘവൻ, സൈജു കുറുപ്പ് തുടങ്ങിയ വൻ താരനിര തന്നെ തരംഗത്തിൽ ഉണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close