‘നിലാപക്ഷി’; മറഡോണയിലെ പുതിയ ഗാനം ഇതാ …

Advertisement

മലയാള സിനിമയിൽ സഹനടനായും, വില്ലനായും, നടനുമായും ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ യുവനടനാണ് ടോവിനോ തോമസ്. മായാനദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയക്കൊടി പാറിക്കാൻ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ടോവിനോ ചിത്രമാണ് ‘മറഡോണ’. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരണ്യ ആർ. നായരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. മറഡോണ എന്ന ടൈറ്റിൽ റോളിലെത്തുന്ന ടോവിനോയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ കാണാൻ സാധിക്കും. ആക്ഷൻ, റൊമാൻസ് എന്നിവക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനരായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണവുമായി മുന്നേറുന്ന മറഡോണയുടെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങിയിരിക്കുകയാണ്.

‘നിലാപക്ഷി’ എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ടോവിനോ, ശരണ്യ, ടിറ്റോ വിൽസൻ തുടങ്ങിയവരാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുഷിൻ ശ്യാമും നേഹ എസ്. നായരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം നൽകിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ‘നിലാപക്ഷി’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഹാപ്പി വേർഷനാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. തീയറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഈ ഗാനം പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് വീഡിയോ സോങ് പുറത്തുവിട്ടത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് ഗാനങ്ങളും മിനി സ്റ്റുഡിയോയുടെ യൂ ട്യൂബ് ചാനൽ വഴി പുറത്തിറങ്ങും.

Advertisement

കൃഷ്ണ മൂർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തീവണ്ടിയും, ഒരു കുപ്രസിദ്ധ പയ്യനുമാണ് ടോവിനോയുടെ റിലീസിമായി ഒരുങ്ങുന്ന ചിത്രങ്ങൾ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ താരം വൈകാതെ ഭാഗമാവും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close