ബോക്സ് ഓഫിസ് റെക്കോർഡുകൾ കൊള്ളയടിക്കാൻ കൊച്ചുണ്ണിയും പക്കിയും!!

Advertisement

അടുത്ത മാസം കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി. ബോബി- സഞ്ജയ് ടീം ഒരുക്കിയ തിരക്കഥയെ അടിസ്ഥാനമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. യുവ താരം നിവിൻ പോളി നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി ഒരു അതിഥി വേഷത്തിൽ ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ ആയ മോഹൻലാലും എത്തുന്നുണ്ട്. മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുന്നു എന്നത് തന്നെ ഈ ചിത്രത്തിന് നൽകുന്ന ഹൈപ്പ് വളരെ വലുതാണ്. ഇപ്പോഴിതാ മോഹൻലാലും നിവിൻ പോളിയും ചേർന്നുള്ള ഒരു പുതിയ ഇടിവെട്ട് പോസ്റ്റർ ആണ് കായംകുളം കൊച്ചുണ്ണി ടീം പുറത്തു വിട്ടിരിക്കുന്നത്. മലയാളത്തിന്റെ താര ചക്രവർത്തിയും യുവ താരവും ഒരുമിച്ചുള്ള ഈ പോസ്റ്ററിന് ത്രസിപ്പിക്കുന്ന സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകിയത് എന്ന് പറയാം.

മലയാളത്തിലെ തൊണ്ണൂറു ശതമാനം ബോക്സ് ഓഫീസ് റെക്കോർഡുകളും കൈവശമുള്ള നടനാണ് മോഹൻലാൽ. അമ്പതു കോടി ക്ലബ്ബിൽ നാല് ചിത്രങ്ങളും നൂറു കോടി ക്ലബ്ബിൽ ചിത്രമുള്ള ഒരേ ഒരു മലയാള നടനുമായ മോഹൻലാൽ ആണ് മലയാള സിനിമയുടെ ബോക്സ് ഓഫീസിലെ അനിഷേധ്യനായ ചക്രവർത്തിഎന്നിരിക്കെ, ഗംഭീര താരമൂല്യമുള്ള യുവ താരമായ നിവിൻ പോളിയുടെ സാന്നിധ്യം കൂടിയാവുമ്പോൾ കായംകുളം കൊച്ചുണ്ണി എന്ന ഈ ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തൂഫാനാക്കും എന്നുറപ്പാണ്. മോഷ്ടാക്കൾക്കിടയിലെ ഇതിഹാസങ്ങൾ ആണ് കൊച്ചുണ്ണിയും പക്കിയും. അവർ മോളിവുഡിലെ ബോക്സ് ഓഫീസ് റെക്കോർഡുകളും കൊള്ളയടിക്കും എന്ന ഉറപ്പാണ് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഈ ചിത്രത്തിന്റെ പുറത്തു വരുന്ന ഓരോ വിവരങ്ങളും കൊടുക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close