കിംഗ് കൊത്തയിൽ ദുൽഖറിനൊപ്പം ടോവിനോയും?; വൈറലായി വീഡിയോ

Advertisement

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത ഇപ്പോൾ അതിന്റെ അവസാന ഘട്ട ഷൂട്ടിംഗിലാണ്. 90 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ തമിഴ്‌നാട്ടിൽ പുരോഗമിക്കുകയാണ്. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷൻ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത്, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് രചിച്ചു ശ്രദ്ധ നേടിയ അഭിലാഷ് എൻ ചന്ദ്രനാണ്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ യുവതാരം ടോവിനോ തോമസും എത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. കാരണം, ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ടോവിനോ തോമസ് കടന്ന് വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

https://www.facebook.com/reel/707379520856032/?s=single_unit

Advertisement

ആ വരവ് ഒരു സൗഹൃദ സന്ദർശനം ആയിരുന്നോ, അതോ ഈ ചിത്രത്തിൽ ടോവിനോ ഭാഗമാകുമോ എന്ന് ഇതുവരെ ഒഫീഷ്യലായുള്ള സ്ഥിരീകരണം വന്നിട്ടില്ല. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ്, സുധി കോപ്പ, റിതിക സിങ്, പ്രമോദ് വെളിയനാട്, കെ ജി എഫ് താരം ശരൺ എന്നിവരും വേഷമിടുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന ഈ ചിത്രം ആഗസ്റ്റ് 24ന് ഓണം റിലീസായാണ് പ്ലാൻ ചെയ്യുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും, ഇതിന് ക്യാമറ ചലിപ്പിക്കുന്നത് നിമിഷ് രവിയുമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close