യുവപ്രേക്ഷകർക്ക് പ്രണയോത്സവമായി ക്രിസ്റ്റി; കൗമാരക്കാരന്റെ പ്രണയം കേരളം ഏറ്റെടുക്കുന്നു

Advertisement

മാത്യു തോമസ്- മാളവിക മോഹനൻ ജോഡിയെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെൻട്രി സംവിധാനം ചെയ്ത ക്രിസ്റ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം കാണാൻ ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ യുവ പ്രേക്ഷകരുടെ വമ്പൻ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്യു തോമസ് അവതരിപ്പിക്കുന്ന റോയ് എന്ന കൗമാരക്കാരന്, തന്റെ ട്യൂഷൻ ടീച്ചറായ ക്രിസ്റ്റിയോട് തോന്നുന്ന പ്രണയമാണ് ഈ ചിത്രം നമ്മുക്ക് മുന്നിലവതരിപ്പിക്കുന്നത്. മാളവിക മോഹനനാണ് ക്രിസ്റ്റിയായി വേഷമിട്ടിരിക്കുന്നത്. ഒരു കൗമാരക്കാരന്റെ പ്രണയ സങ്കല്പങ്ങൾ ഏറെ രസകരമായാണ് ക്രിസ്റ്റിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. റോയ്, ക്രിസ്റ്റി എന്നീ കഥാപാത്രങ്ങളായി മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ നടത്തിയ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്.

യുവ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന തരത്തിലുള്ള കോമഡി, പ്രണയം, വൈകാരികത എന്നിവയെല്ലാം ഈ ചിത്രത്തിന്റെ തിരക്കഥയിൽ വളരെ മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്. പ്രശസ്ത രചയിതാക്കളായ ജി ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. അദ്ദേഹം ഈണം നൽകിയ ഇതിലെ ഗാനങ്ങൾ നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിച്ച ക്രിസ്റ്റി എഡിറ്റ് ചെയ്തിരിക്കുന്നത് മനു ആന്റണിയാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close