വിസ്മയിപ്പിക്കാൻ വീണ്ടും ജോജു ജോർജ്; ജോജുവിന്റെ കലിപ്പ് ലുക്കുമായി ജോസെഫിന്റെ ടീസർ ..!

Advertisement

ഒരു നടൻ എന്ന നിലയിൽ കുറച്ചു കാലം കൊണ്ട് തന്നെ ഏറെ വളർച്ച നേടിയ ഒരാളാണ് ജോജു ജോർജ്. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ സ്വാഭാവികമായി ചെയ്തു ഫലിപ്പിക്കുന്ന ഈ നടൻ ഏതു തരം വേഷവും തനിക്കു വഴങ്ങും എന്ന് ഓരോ ചിത്രം കഴിയുംതോറും നമ്മുക്ക് കാണിച്ചു തരികയാണ്. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ ഈ നടൻ പിന്നീട് സഹനടനും വില്ലനും കോമഡി നടനും ഇപ്പോൾ നായകനും ആയി കഴിഞ്ഞു. ജോജു സ്‌ക്രീനിൽ വരുമ്പോൾ ഉള്ള പ്രേക്ഷകരുടെ കയ്യടി മതി ഈ നടന് ഇപ്പോൾ ഉള്ള പോപ്പുലാരിറ്റി മനസ്സിലാക്കാൻ. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ഒരു നിർമ്മാതാവ് എന്ന നിലയിലും നമ്മുക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ളയാളാണ് ജോജു. ജോജു നായകനായി എത്തുന്ന പുതിയ ചിത്രമാണ് എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ്.

Advertisement

അടുത്ത മാസം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. കട്ട കലിപ്പ് ലുക്കിലാണ് ജോജു ജോർജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു പക്കാ മാസ്സ് ട്രൈലെർ തന്നെയാണ് ജോസെഫിന്റെതു എന്ന് പറയാം. ഒരിക്കൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുറച്ചു തന്നെയാണ് ജോജുവിന്റെ വരവെന്നത് ഈ ടീസർ നമ്മുക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ടീസറിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

ജോസെഫിന്റെ പോസ്റ്ററുകളും ഏറെ ജനശ്രദ്ധ നേടിയെടുത്തിരുന്നു. ജോജു ജോർജ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഹി കബീർ ആണ്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close