ഫ്രഞ്ച് വിപ്ലവത്തിന്റെ ആദ്യ ടിക്കറ്റ് കളക്ടർ വാസുകിക്കു .

Advertisement

യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ഫ്രഞ്ച് വിപ്ലവം അടുത്തയാഴ്ച റിലീസ് ചെയ്യുകയാണ്. അതിന്റെ ഭാഗമായി ഈ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ഫ്രഞ്ച് വിപ്ലവം ടീം നൽകിയത് തിരുവനന്തപുരം ജില്ലാ കളക്ടർ ആയ വാസുകി മാഡത്തിന്. സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും ഏറെ പോപ്പുലർ ആയ ജില്ലാ കളക്ടർ ആണ് വാസുകി. തന്റെ മികവാർന്ന പ്രവർത്തന ശൈലിയും അച്ചടക്കവും ആത്മാർത്ഥതയും അർപ്പണ ബോധവുമാണ് വാസുകി മാഡത്തെ ജനങ്ങളുടെ പ്രീയപെട്ടവളാക്കുന്നതു. അതുകൊണ്ടു തന്നെയാണ് വാസുകി മാഡത്തിന് ആദ്യ ടിക്കറ്റ് നൽകുന്നത് എന്നും അതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും സണ്ണി വെയ്ൻ പറയുന്നു. ഒക്ടോബർ 26 നു ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

Advertisement

നവാഗതനായ മജു സംവിധാനം ചെയ്ത ഈ കോമഡി ചിത്രം രചിച്ചിരിക്കുന്നത് അൻവർ അലി, ഷജീർ ഷാ, ഷജീർ എന്നിവർ ചേർന്നാണ്. ഷജീർ കെ ജെ, ജാഫർ കെ എ എന്നിവർ ചേർന്ന് അബ്ബാ ക്രീയേഷന്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലാൽ , ശശി കലിംഗ, വിഷ്ണു, ഉണ്ണിമായ , ആര്യ സലിം, നോബി, അരിസ്റ്റോ സുരേഷ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന.

പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയുത് പാപ്പിനുവും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസെഫും ആണ്. ഏകദേശം 22 വർഷം മുൻപ് നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നത്. ഒട്ടേറെ ഹാസ്യ താരങ്ങളും പ്രത്യക്ഷപ്പെടുന്ന, ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു പീരീഡ്‌ കോമഡി ഡ്രാമ ആണെന്ന് പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close