മോഹൻലാലിനെ നായകനാക്കി ഇത്തിക്കര പക്കി സംഭവിക്കും എന്നു റോഷൻ ആൻഡ്രൂസ്..!

Advertisement

കായംകുളം കൊച്ചുണ്ണി എന്ന റോഷൻ ആൻഡ്രൂസ് ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. നിവിൻ പോളി നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ഇരുപതു മിനിറ്റ് നീളുന്ന അതിഥി വേഷത്തിൽ മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലും അഭിനയിച്ചിട്ടുണ്ട്. ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രം ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന രീതിയിൽ മോഹൻലാൽ ഈ കഥാപാത്രമായി പകർനാട്ടം നടത്തിയപ്പോൾ കായംകുളം കൊച്ചുണ്ണി ഇപ്പോൾ നേടുന്ന മഹാവിജയത്തിന് അതൊരു കാരണമായി മാറി. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനനന്ദം ചൊരിയുന്ന പ്രകടനമാണ് മോഹൻലാൽ നടത്തിയത്. അപ്പോൾ മുതൽ സിനിമാ പ്രേമികളും ആരാധകരും സംവിധായകൻ റോഷൻ ആൻഡ്രൂസിനോട് ചോദിക്കുന്ന ചോദ്യം ആണ് ഇത്തിക്കര പക്കി എന്ന കഥാപാത്രം നായകനായി ഒരു മോഹൻലാൽ ചിത്രം വരുമോ എന്നത്.

Advertisement

അങ്ങനെ ഒരു ചിത്രം സംഭവിക്കും എന്നാണ് ഇപ്പോൾ റോഷൻ ആൻഡ്രൂസ് പറയുന്നത്. ന്യൂസ് 18 എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇത്തിക്കര പക്കി എന്ന ചിത്രം സംഭവിക്കും എന്നു റോഷൻ ആൻഡ്രൂസ് പറഞ്ഞത്. മോഹൻലാലിനെ പക്കി ആയി കണ്ടു വിസ്മയിച്ച സിനിമാ പ്രേമികൾ ലാലേട്ടനെ ആ കഥാപാത്രമായി സ്ക്രീനിൽ കണ്ടു കൊതി തീർന്നില്ല എന്നാണ് അഭിപ്രയപ്പെടുന്നത്.

ഉദയനാണ് താരം എന്ന മോഹൻലാൽ ചിത്രം ഒരുക്കി അരങ്ങേറിയ റോഷൻ ആൻഡ്രൂസ് അതിനു ശേഷം ഇവിടം സ്വർഗ്ഗമാണ്, കാസനോവ എന്നീ ചിത്രങ്ങളും മോഹൻലാലിനെ നായകനാക്കി എടുത്തിരുന്നു. നിവിൻ പോളിയെ തന്നെ നായകനാക്കി മറ്റൊരു വമ്പൻ ചിത്രമൊരുക്കാൻ ഉള്ള പ്ലാനിൽ ആണ് ഇപ്പോൾ റോഷൻ ആൻഡ്രൂസ്. കടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close