കുടുംബ പ്രേക്ഷകർക്ക് ഉത്സവമാകാൻ ജോണി ജോണി യെസ് അപ്പ എത്തുന്നു..!

Advertisement

കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്തയാഴ്ച കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം രചിച്ച ജോജി തോമസ് ആണ് ജോണി ജോണി യെസ് അപ്പ എന്ന ഈ ചിത്രവും രചിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഇതിന്റെ രസകരമായ ട്രെയ്‌ലറും വലിയ പ്രതീക്ഷ തന്നെയാണ് ഈ ചിത്രത്തെ കുറിച്ച് സമ്മാനിച്ചിരിക്കുന്നതു. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടു ഒരുക്കിയ ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. തമാശയും പ്രണയവും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാവും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ് ജോണി ജോണി യെസ് അപ്പ നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമെ മമത മോഹൻദാസ്, അനു സിതാര, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത, കലാഭവൻ ഷാജോൺ, അബു സലിം, പ്രശാന്ത് അലക്സാണ്ടർ, നെടുമുടി വേണു, ലെന, ടിനി ടോം, മേഘനാഥൻ, നിർമ്മൽ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ അണിനിരക്കുന്നു.

Advertisement

ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന് ശേഷം തീയേറ്ററിൽ എത്താൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇത്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോളും ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close