തലനാരിഴക്ക് മരണത്തിൽ നിന്ന് രക്ഷപെട്ട് വിശാൽ; മാർക്ക് ആന്റണി സെറ്റിലെ അപകടത്തിന്റെ വീഡിയോ വൈറലാകുന്നു

Advertisement

തമിഴിലെ പ്രശസ്ത താരമായ വിശാൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ സെറ്റിൽ ഉണ്ടായ ഒരപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിശാൽ തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്ക് വെച്ചത്. തലനാരിഴക്കാണ് ഈ അപകടത്തിൽ നിന്ന് വിശാൽ രക്ഷപെട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ മരണത്തിൽ നിന്ന് രക്ഷപെട്ടതിന് ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടാണ് വിശാൽ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് ഈ അപകടം ഉണ്ടായത്. ആ സംഘട്ടന രംഗം പൂനമല്ലിയിൽ ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. ഒരു മതിൽ തകർത്ത് കൊണ്ട് വലിയൊരു ട്രക്ക് മുന്നോട്ടു വരുന്ന ദൃശ്യമായിരുന്നു അവർ അവിടെ ചിത്രീകരിച്ചുകൊണ്ടിരുന്നത്. എന്നാൽ നിലത്തു വീണു കിടക്കുന്ന വിശാലിന്റെ സമീപത്ത് വന്ന് ട്രക്ക് നിർത്തുന്ന രീതിയിലാണ് ഷോട്ട് പ്ലാൻ ചെയ്തത് എങ്കിലും, സാങ്കേതികമായ തകരാറ് മൂലം ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

തറയിൽ കിടന്ന വിശാലിന്റെ അടുത്തെത്തിയിട്ടും ട്രക്ക് നിൽക്കാതെ വേഗതയിൽ മുന്നോട്ടു വന്നതോടെ, വളരെ ചെറിയ സമയത്തിന്റെ വ്യത്യാസത്തിലാണ് അതിന്റെ ടയറുകൾക്കുളിൽ പെടാതെ വിശാൽ രക്ഷപെട്ടത്. വിശാലിന്റെ അടുത്തുണ്ടായിരുന്ന ഒരാൾ വിശാലിനെ വലിച്ചുമാറ്റുകയായിരുന്നു എന്ന് വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. അവരോടൊപ്പം ഉണ്ടായിരുന്ന ജൂനിയർ ആർട്ടിസ്റ്റുകളും എങ്ങനെയോ ഓടി രക്ഷപ്പെട്ടു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ റിതു വർമ്മയാണ് നായികാ വേഷം ചെയ്യുന്നത്. അഭിനയ, എസ് ജെ സൂര്യ, സുനിൽ, നിഴൽകൾ രവി, വൈ ജി മഹേന്ദ്രൻ എന്നിവരും ഈ ആക്ഷൻ ത്രില്ലറിൽ വേഷമിടുന്നുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close