കാന്താര 2ൽ രജനികാന്തും?; ശ്രദ്ധ നേടി റിഷബ് ഷെട്ടിയുടെ പ്രതികരണം

Advertisement

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമാ ലോകവും ഇന്ത്യൻ സിനിമാ പ്രേക്ഷകരും ഒന്നടങ്കം ചർച്ച ചെയ്ത ചിത്രമാണ് കന്നഡയിൽ നിന്ന് പുറത്തു വന്ന കാന്താര. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ഈ ചിത്രം ഇതിന്റെ പ്രമേയം കൊണ്ടും ഇതിലെ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധ നേടി. റിഷാബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചു നായകനായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് ഹോംബാലെ ഫിലിംസ് ആണ്. ഈയടുത്തിടെയാണ് അവർ ഇതിന്റെ രണ്ടാം ഭാഗവും ഒഫീഷ്യലായി തന്നെ പ്രഖ്യാപിച്ചത്. കാന്താരയിൽ കാണിച്ച കഥയുടെ ആദ്യ ഭാഗം പോലെയാണ് കാന്താര 2 ഇൽ കഥ പറയുക എന്നും, റിഷാബ് ഷെട്ടി അതിന്റെ രചന ആരംഭിച്ചു കഴിഞ്ഞു എന്നും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാർത്തയും, അതിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള റിഷബ് ഷെട്ടിയുടെ പ്രതികരണവുമാണ് ശ്രദ്ധ നേടുന്നത്.

കാന്താര 2ൽ തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും ഭാഗമായേക്കും എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നിരവധി സർപ്രൈസുകൾ ചിത്രത്തിലുണ്ടാകുമെന്ന് ബാംഗ്ലൂരിൽ നടന്ന ഒരു ചടങ്ങിൽ റിഷബ് ഷെട്ടി വ്യക്തമാക്കിയിരുന്നു. ഇതിലെ രജനികാന്തിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള വാർത്തകളെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ചിരി മാത്രമാണ് അദ്ദേഹം മറുപടിയായി നൽകിയത്. രജനികാന്തുമായി ഈ ചിത്രത്തെ കുറിച്ച് റിഷബ് ഷെട്ടി ചർച്ച നടത്തി എന്നാണ് സൂചന. കാന്താരയുടെ വിജയത്തിന് ശേഷം, റിഷബ് ഷെട്ടി രജനികാന്തിനെ ചെന്നൈയിലെ വീട്ടിലെത്തി കണ്ടിരുന്നു. കാന്താരക്ക് വലിയ പ്രശംസയാണ് രജനികാന്തും നൽകിയത്. ഈ വർഷം ജൂണിൽ കാന്താര 2 ആരംഭിച്ച്, അടുത്ത വർഷം റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് റിഷബ് ഷെട്ടി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close