എന്റെ ആ സ്വപ്നത്തിന് ചിറകു നൽകുന്നത്; സംയുക്ത മേനോൻ പറയുന്നു

Advertisement

പ്രശസ്ത മലയാള നായികാ താരം സംയുക്ത മേനോൻ അഭിനയിച്ച ഏറ്റവും പുതിയ പരസ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യൂണിമണി ട്രാവൽ ആൻഡ് ഹോളിഡേയ്‌സിന്റെ ബ്രാൻഡ് അംബാസഡറായ സംയുക്ത അവർക്ക് വേണ്ടി ചെയ്ത പരസ്യങ്ങൾക്കാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്. വിദേശത്തേക്ക് പണം അയക്കാനും, കറൻസി എക്സ്ചേഞ്ച് നടത്താനും, ഒപ്പം മണി ട്രാൻസ്ഫർ, ഗോൾഡ് ലോൺ എന്നിവക്കൊക്കെ സഹായകരമായ ഒന്നാണ് യൂണീമണി ട്രാവൽ ആൻഡ് ഹോളിഡേയ്‌സ്. യുണീമണിയെ കുറിച്ച് സംയുക്ത പറയുന്നത് ഇങ്ങനെ, “നല്ലൊരു അവധിക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ യൂണിമണി ആണ് എന്റെ ആ സ്വപ്നത്തിന് ചിറകു നൽകുന്നത്. വിദേശ കറൻസി ആവശ്യമുള്ളപ്പോഴും നാട്ടിൽ നിന്ന് വിദേശത്തേക്ക് പണം അയക്കുവാനും ആദ്യം എന്റെ മനസ്സിൽ വരുന്നത് യൂണിമണിയാണ്”.

Advertisement

ട്രാവൽ ആൻഡ് ഹോളിഡേയ്‌സ് ഉൾപ്പെടെ മികച്ച ടൂർ പാക്കേജുകളും യൂണീമണി വഴി ലഭ്യമാണ്. വിദേശത്തെ യൂണിവേഴ്സിറ്റികളിലെ ഫീസ് അടക്കാനും യൂണീമണി വഴി സാധിക്കും. മികച്ച എക്സ്ചേഞ്ച് റേറ്റും അതുപോലെ സീറോ പ്രോസസിംഗ് ഫീസും ഇവരുടെ ഹൈലൈറ്റുകളാണ്. ഏതായാലും സംയുക്ത അഭിനയിച്ച ഇതിന്റെ രണ്ടു പരസ്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. ഇന്ത്യയിലെ നമ്പർ ഫോറിൻ എക്സ്ചേഞ്ച് കമ്പനിയാണ് യൂണീമണി എന്നും അവരുമായി അസ്സോസിയേറ്റ് ചെയ്യാൻ സാധിച്ചത് അഭിമാനമാണെന്നും സംയുക്ത പറയുന്നു. കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിലാണ് ഈ പരസ്യങ്ങൾ സംവിധാനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. സംയുക്തക്കൊപ്പം ശിവ അജയനും അഭിനയിച്ച ഈ പരസ്യത്തിന് തിരക്കഥ രചിച്ചത് സൂരജ് ജോസും ഇതിനു സംഗീതമൊരുക്കിയത് വിഷ്ണു ദാസുമാണ്. പ്രകാശ് വേലായുധനാണ്‌ ഈ പരസ്യങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close