ഷിജിലക്കും ഹരീഷിനും സാന്ത്വനമായി മോഹൻലാൽ; വൈറലായി ചിത്രങ്ങൾ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച രണ്ട് പേർക്ക് സാന്ത്വനവുമായി അദ്ദേഹമെത്തി. അസ്ഥികൾ നുറുങ്ങുന്ന വേദനയുമായി ജീവിക്കുന്ന ഷിജിലക്കും വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ഹരീഷിനും സ്നേഹവും സാന്ത്വനവും നൽകിയാണ് മോഹൻലാൽ എത്തിയത്. ഓൾ കേരളാ മോഹൻലാൽ ഫാൻസ്‌ കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷന്റെ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് ഈ മനോഹരമായ കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയത്. കൃത്രിമ കാല് വച്ചു പിടിപ്പിക്കാനായി ഹരീഷിന് സാമ്പത്തിക സഹായം നൽകിയതും മോഹൻലാൽ ഫാൻസ്‌ അസ്സോസ്സിയേഷനാണ്. ലാലേട്ടനെ കാണാനെത്തിയ ഷിജിലിക്കും ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുൻനിരക്കാരായ മൈ ജി സ്നേഹ സമ്മാനവുമായെത്തി.

ലാലേട്ടനെ കാണാൻ സാധിച്ച ഷിജില ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഷിജിലയുടെ വാക്കുകൾ ഇങ്ങനെ, “സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം. നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി..”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close