മികച്ച വില്ലൻ; ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ

Advertisement

മലയാള യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിൽ ശ്രദ്ധേയനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വേഷമിടുന്ന ദുൽഖർ സൽമാൻ, കഴിഞ്ഞ വർഷം തന്നെ ഈ നാല് ഭാഷകളിലും അഭിനയിച്ചു ശ്രദ്ധ നേടി. മലയാളത്തിൽ സല്യൂട്ട് , തമിഴിൽ ഹേ സിനാമിക, ഹിന്ദിയിൽ ചുപ്, തെലുങ്കിൽ സീതാ രാമം എന്നിവയായിരുന്നു ദുൽഖർ സൽമാന്റെ റിലീസുകൾ. അതിൽ തന്നെ ആർ ബാൽകി സംവിധാനം ചെയ്ത ചുപ് എന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് ദുൽഖർ അഭിനയിച്ചത്. ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും മികച്ച നിരൂപക പ്രശംസയാണ് ഈ ചിത്രം നേടിയെടുത്തത്. ഇപ്പോഴിതാ ഇതിലെ മികച്ച പ്രകടനത്തിന് പുരസ്‍കാര നേട്ടവും തേടിയെത്തിയിരിക്കുകയാണ് ദുൽഖർ സൽമാനെ. ബെസ്റ്റ് ആക്ടർ ഇൻ എ നെഗറ്റീവ് റോൾ എന്ന വിഭാഗത്തിലാണ് ദുൽഖർ സൽമാനെ തേടി, ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് എത്തിയത്.

ഹിന്ദിയിലെ പ്രകടനത്തിന് അവാർഡ് നേടുന്ന രണ്ടാമത്തെ മലയാള നടനാണ് ദുൽഖർ സൽമാൻ. വർഷങ്ങൾക്ക് മുൻപ് കമ്പനി എന്ന റാം ഗോപാൽ വർമ്മ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അവാർഡ് മോഹൻലാൽ കരസ്ഥമാക്കിയിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചുപ് എന്ന ചിത്രത്തിൽ ദുൽഖർ സൽമാനോടൊപ്പം പ്രധാന വേഷങ്ങൾ ചെയ്തത് സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവരാണ്.സിനിമ നിരൂപകരെ തിരഞ്ഞു പിടിച്ചു വകവരുത്തുന്ന ഒരു സീരിയൽ കില്ലറും അയാളെ അന്വേഷിച്ചു പോകുന്ന ഒരു പോലീസ് ഓഫീസറുടെയും കഥയാണ് ഈ ചിത്രം പറഞ്ഞത്. കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ചുപ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close