ശകുന്തള- ദുഷ്യന്തൻ പ്രണയ രംഗങ്ങളുമായി സാമന്തയുടെ ശാകുന്തളത്തിലെ പുത്തൻ ഗാനം; വീഡിയോ കാണാം

Advertisement

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായ സാമന്ത ടൈറ്റിൽ വേഷം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഇതിന്റെ ട്രൈലെർ, ഇതിലെ ഒരു ഗാനമെന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിലെ പുതിയ ഗാനം എത്തിയിരിക്കുകയാണ്. ശകുന്തള- ദുഷ്യന്തൻ പ്രണയത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ മനോഹരമായ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ കൂടി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിലെ ഈ പുതിയ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് കൃഷ്ണ, ചിന്മയി എന്നിവർ ചേർന്നാണ്. ഋഷിവനം ആകും എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് കൈലാസ് ഋഷിയും ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് മണി ശർമയുമാണ്.

2023 ഫെബ്രുവരി 17 ന് പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രം ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ, ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ഗുണശേഖർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം 3D-യിലും കൂടിയാണ് റിലീസ് ചെയ്യുന്നത്. ദേവ് മോഹൻ ദുഷ്യന്തനായും അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുന്ന ഈ ചിത്രത്തിൽ, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ഒരു പ്രധാന വേഷം ചെയ്ത ഈ ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമ്മിച്ചത്. പ്രവീൺ പുഡി എഡിറ്റിംഗ് നിർവഹിച്ച ശാകുന്തളത്തിന് ക്യാമറ ചലിപ്പിച്ചത് ശേഖർ വി ജോസഫ് ആണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close