ദളപതി 67: പുതിയ വിവരം പുറത്ത് വിട്ട് ലോകേഷ് കനകരാജ്

Advertisement

ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 67 . ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം ഒരു ഗ്യാങ്സ്റ്റർ ത്രില്ലറാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഫെബ്രുവരി ആദ്യ വാരം ഇതിന്റെ ഒട്ടേറെ അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന മൈക്കൽ എന്ന ചിത്രത്തിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട ചടങ്ങിൽ വെച്ചാണ് പ്രേക്ഷകരുടെ ചോദ്യത്തിന് ലോകേഷ് മറുപടി പറയുന്നത്. ദളപതി 67 ഇൽ ആക്ഷൻ മാത്രമല്ല, വിജയ്‌യുടെ വിന്റേജ് സ്റ്റൈലിൽ ഉള്ള പ്രണയ രംഗങ്ങളും ഉണ്ടാകുമെന്നാണ് ലോകേഷ് വെളിപ്പെടുത്തുന്നത്.

താൻ ആ സീനുകൾ ഉൾപ്പെടുന്ന തിരക്കഥയുടെ ഭാഗം വിജയ് സാറിന് നൽകി കഴിഞ്ഞു എന്നും ലോകേഷ് പറയുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്നാണ് സൂചന. ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, തൃഷ, അർജുൻ, മൻസൂർ അലി ഖാൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുമെന്നും സൂചനയുണ്ട്. വിക്രത്തിലെ അമർ എന്ന കഥാപാത്രമായാണ് ഫഹദ് ഇതിലെത്തുക എന്നാണ് സൂചന. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലോകേഷ് അവതരിപ്പിക്കുന്ന, സുൻദീപ് കിഷൻ, വിജയ് സേതുപതി എന്നിവർ അഭിനയിച്ച മൈക്കൽ എന്ന ഗ്യാങ്സ്റ്റർ ചിത്രം ഈ വരുന്ന ഫെബ്രുവരി മൂന്നിനാണ് റിലീസ് ചെയ്യുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close