ആരാധകർക്ക് ആവേശമായി മുത്തുവേൽ പാണ്ഡ്യൻ എത്തുന്നു; രജനികാന്തിന്റെ ജയിലർ ടീസർ കാണാം

Advertisement

തമിഴകത്തിന്റെ തലൈവർ സൂപ്പർ സ്റ്റാർ രജനികാന്ത് ഇന്ന് തന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി, അദ്ദേഹം ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ജയിലർ എന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റാണ് ആരാധകർക്കായി പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് പുറത്ത് വന്ന ഇതിന്റെ ടീസറിലൂടെ രജനികാന്ത് കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി ആണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കോലമാവ്‌ കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. തന്റെ പ്രായത്തിനൊത്ത കഥാപാത്രമാണ് അദ്ദേഹമിതിൽ ചെയ്യുന്നതെന്ന സൂചനയാണ് ഈ പോസ്റ്റർ തന്നത്. രമ്യ കൃഷ്ണനും ശക്തമായ ഒരു വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ജയിലറിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

ശിവ ഒരുക്കിയ അണ്ണാത്തെയ്ക്കു ശേഷം രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ 169 ആം ചിത്രം കൂടിയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. രജനികാന്ത്, രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ എന്നിവർ കൂടാതെ യോഗി ബാബു, മലയാള നടൻ വിനായകൻ, വസന്ത് രവി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ആർ നിർമ്മൽ എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് രജനികാന്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളാണെന്ന വാർത്തകളും വരുന്നുണ്ട്. ഇന്ന് പുറത്ത് വന്നിരിക്കുന്ന ഈ ടീസറിന്റെ മറ്റൊരു ഹൈലൈറ്റ് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close