പ്രളയ ദുരന്തത്തിന്റെ നേർകാഴ്ച സമ്മാനിക്കാൻ 2018 ; ട്രൈലെർ കാണാം

Advertisement

ഓം ശാന്തി ഓശാന എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച ജൂഡ് ആന്റണി ജോസഫ് അതിന് ശേഷം, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളും ഒരുക്കി കയ്യടി നേടിയ സംവിധായകനാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് ഈ സംവിധായകൻ. 2018ൽ കേരളത്തിലുണ്ടായ പ്രളയം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഈ വമ്പൻ ചിത്രത്തിന്റെ പേര് 2018 എന്ന് തന്നെയാണ്. വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. അന്നുണ്ടായ പ്രളയത്തിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം സമ്മാനിക്കാൻ പോകുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഈ ട്രെയ്ലറിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ വി എഫ് എക്സിന്റെ നിലവാരവും അതുപോലെ പ്രൊഡക്ഷൻ ഡിസൈനിന്റെ നിലവാരവും ഈ ട്രൈലെർ നമ്മുക്ക് കാണിച്ച്‌ തരുന്നുണ്ട്.

കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ഒപ്പം സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി, തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ, ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ച ഈ ചിത്രത്തിന്റെ സഹരചയിതാവ് അഖിൽ പി ധർമ്മജനാണ്. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. “എവരിവണ്‍ ഈസ് എ ഹീറോ” എന്നാണ് ഈ സിനിമയുടെ ടാഗ് ലൈന്‍.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close