ലവ് ടുഡേ സംവിധായകനൊപ്പം ഒന്നിക്കാൻ ദളപതി വിജയ്?

Advertisement

ഈ വർഷം തമിഴിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ലവ് ടുഡേ. കോമാളി എന്ന ചിത്രം ജയം രവിയെ വെച്ചൊരുക്കി സൂപ്പർ ഹിറ്റാക്കിയ സംവിധായകൻ പ്രദീപ് രംഗനാഥൻ ഒരുക്കിയ ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചത്. ഇവാന, സത്യരാജ്, രാധിക ശരത്കുമാർ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അപ്രതീക്ഷിതമായ വിജയമാണ് നേടിയത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർ താരം ദളപതി വിജയ് ആണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രദീപ് രംഗനാഥൻ വിജയ്‌യെ കണ്ട് കഥ പറഞ്ഞെന്നും, വിജയ്ക്ക് കഥ ഇഷ്ടപ്പെട്ടു എന്നുമാണ് സൂചന. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഗോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്നായിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും സൂചനയുണ്ട്.

ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന ദളപതി 67 ലാണ് വിജയ് അഭിനയിക്കാൻ പോകുന്നത്. അതിന് ശേഷം ദളപതി 68 ആയി പ്രദീപ് രംഗനാഥൻ ചിത്രം ചെയ്യാനാണ് അദ്ദേഹത്തിന്റെ പ്ലാനെന്നാണ് സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നത്. ഏതായാലും പ്രദീപ് രംഗനാഥൻ- ദളപതി വിജയ് ചിത്രത്തിന്റെ വാർത്തകൾ അദ്ദേഹത്തിന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. വംശി സംവിധാനം ചെയ്ത വാരിസ് ആണ് വിജയ്‌യുടെ അടുത്ത റിലീസ്. ഈ വരുന്ന ജനുവരി പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന വർഗീസിന്റെ ട്രൈലെർ, ഓഡിയോ ലോഞ്ചിനായി കാത്തിരിക്കുകയാണ് ദളപതി ആരാധകർ. ദിൽ രാജു നിർമ്മിച്ച ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ്‌ നായികാ വേഷം ചെയ്യുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close