ആരാധകരെ ആവേശത്തിലാഴ്ത്തി ആദ്യമായി ഒരു പരസ്യത്തിന്റെ ടീസർ; ക്വീൻ സംവിധായകന്റെ മോഹൻലാൽ സ്പെഷ്യൽ ടീസർ ശ്രദ്ധ നേടുന്നു..!

Advertisement

ഒരുപക്ഷെ മലയാള പരസ്യങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആവും ഒരു പരസ്യത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്. ആ ടീസറിന് ലഭിക്കുന്നതോ ഒരു സിനിമാ ടീസറിന് ലഭിക്കുന്നത് പോലെയുള്ള ഗംഭീര പ്രതികരണങ്ങളും. പറഞ്ഞു വരുന്നത് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനെ വെച്ച്  ക്വീൻ എന്ന കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ഡിജോ ജോസ് ആന്റണി ഒരുക്കിയ പരസ്യ ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ആയിരിക്കുന്നത്. കൈരളി ടി എം ടി കമ്പികളുടെ പരസ്യമാണ് ഡിജോ മോഹൻലാലിനെ വെച്ച് ഒരുക്കിയിരിക്കുന്നത്.

Advertisement

കൈരളി ടി എം ടി യുടെ ബ്രാൻഡ് അംബാസഡർ ആയി കഴിഞ്ഞ വർഷമാണ് മോഹൻലാലിനെ അവർ തിരഞ്ഞെടുത്തത്. തന്റെ കൗമാര കാലത്തു തന്നെ സംസ്ഥാന ഗുസ്തി ചാമ്പ്യൻ ആയിരുന്ന മോഹൻലാലിന്റെ ഓർമകളിലൂടെ ആണ് ഈ പരസ്യത്തിന്റെ ടീസർ തുടങ്ങുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന മാസ്സ് ഷോട്ടുകളിലൂടെയാണ് ഡിജോ മോഹൻലാലിന്റെ ഈ പരസ്യത്തിന്റെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏതായാലും ഒരു മാസ്സ് സിനിമയുടെ സ്റ്റൈലിൽ തന്നെ മോഹൻലാലിനെ ഈ പരസ്യത്തിൽ അവതരിപ്പിച്ചു കയ്യടി നേടിയിരിക്കുകയാണ് കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ ഡിജോ. കഴിഞ്ഞ വർഷം ഇറങ്ങി സർപ്രൈസ് ഹിറ്റായി മാറിയ  ഡിജോ ചിത്രം ക്വീൻ ശ്രദ്ധിക്കപ്പെട്ടത് പോലും അതിലെ നെഞ്ചിനകത്തു ലാലേട്ടൻ എന്ന പാട്ടിലൂടെ ആയിരുന്നു. ആ ഗാനം ഇപ്പോൾ ലാലേട്ടൻ ആന്തം എന്ന പേരിൽ കേരളത്തിൽ മുഴുവൻ  തരംഗമാണ്. ഇനി ഈ  പരസ്യത്തിന്റെ ഫുൾ വേർഷൻ കാണാനായുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകരും മറ്റു പ്രേക്ഷകരും. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close