മാരന് ശേഷം ‘കുടുക്ക് 2025’ൽ നിന്നും വീണ്ടുമൊരു റൊമാന്റിക് ഗാനം; വീഡിയോ കാണാം

Advertisement

സിദ്ദ് ശ്രീറാം ആലപിച്ച മനോഹരമായ റൊമാന്റിക് ഗാനത്താലും, റീൽസുകളിൽ തരംഗമായ തെയ്തക ഗാനത്താലും കുടുക്ക് 2025 എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരും ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ട്രെയിലറും പ്രതീക്ഷയ്ക്കൊപ്പം നിൽക്കുന്നു. കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കുടുക്ക് 2025 ഒരു റൊമാന്റിക് ചിത്രമായിരിക്കുമെന്ന് വിലയിരുത്തിയ പ്രേക്ഷകനെ മറികടന്ന് സിനിമ ഉഗ്രൻ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ബി​ല​ഹ​രി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ നിന്ന് പുതിയതായി റിലീസ് ചെയ്തിരിക്കുന്നത് പൂവേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ്. മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാറും ചിത്രത്തിന്റെ സംഗീതജ്ഞ കൂടിയായ ഭൂമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം നാരായണൻ ടി.കെ, ഹരിത ഹരിബാബു എന്നിവരുടേതാണ് വരികൾ.

‘അ​ള്ള് ​രാ​മേ​ന്ദ്ര​ൻ’ ​എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2025ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ ബിലഹരി തന്നെയാണ്. മാരൻ എന്ന ചെറുപ്പക്കാരനിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പുതിയ ടെക്നോളജികൾ മനുഷ്യന്റെ സ്വകാര്യതയിലേക്ക് അതിരുകടന്ന് കയറുന്നതിലൂടെ ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളാണ് സിനിമ അവതരിപ്പിക്കുന്നത്.

Advertisement

ഷൈൻ ടോം ചാക്കോ, അജു വർ​ഗീസ്, സ്വാസിക എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിനായി അഭിമന്യു വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിക്കിയാണ് സംഘട്ടന സംവിധായകൻ. ഭൂമിയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് കുടുക്ക് 2025ലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രത്തിന്റെ റിലീസ്. ഈ മാസം 25ന് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close