ജാസി ഗിഫ്റ്റ് മാജിക് വീണ്ടും; കാക്കിപ്പടയിലെ പുത്തൻ ഗാനം സൂപ്പർ ഹിറ്റ്; വീഡിയോ കാണാം

Advertisement

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത കാക്കിപ്പട എന്ന ചിത്രം ഈ വരുന്ന ക്രിസ്മസ് ആഘോഷ സമയത്ത് മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തുകയാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ , ഇതിന്റെ ടീസർ എന്നിവ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാണ്” എന്ന സുജിത് ശങ്കറിന്റെ ഡയലോഗും സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനവും വലിയ ശ്രദ്ധ നേടിയെടുക്കുകയാണ്. ‘പൂവായ് പൂവായ്..’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനാണ്.മലയാളികളുടെ പ്രീയപ്പെട്ട ഗായകരിലൊരാൾ കൂടിയായ ജാസി ഗിഫ്റ്റാണ് ഈ ഗാനത്തിന് ഈണം പകർന്നത്. റോണി റാഫേലും ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്. പശ്‌ചാത്തല സംഗീതമാണ് റോണി റാഫേൽ നിർവഹിച്ചിരിക്കുന്നത്. ഹരിനാരായണൻ, ജോയ് തമലം എന്നിവരാണ് ഇതിലെ ഗാനങ്ങൾക്ക് വേണ്ടി വരികൾ രചിച്ചത്.

എസ്.വി.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് നിർമ്മിച്ച ഈ ത്രില്ലർ ചിത്രം സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു പ്രമേയമാണ് ചർച്ച ചെയ്യുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവർ പ്രധാന വേഷങ്ങൾ ചെയുന്ന ഈ ചിത്രം, തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് പറയുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close