പഴയ മോഹൻലാൽ ഒരു നടൻ, ഇപ്പോൾ കാണാൻ സാധിക്കുന്നത് താരത്തെ മാത്രം: ഷൈൻ ടോം ചാക്കോ

Advertisement

ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴത്തെ മികച്ച നടന്മാരിലൊരാൾ കൂടിയായ അദ്ദേഹം മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. കരുത്തുറ്റ അഭിനയ പ്രകടനങ്ങൾ സമ്മാനിക്കുന്നതിനൊപ്പം തന്നെ അഭിമുഖങ്ങളിൽ അദ്ദേഹം സംസാരിക്കുന്ന രീതി കൊണ്ടും ഈ നടൻ ശ്രദ്ധ നേടാറുണ്ട്. മനസ്സിൽ വരുന്നത് മറയില്ലാതെ തന്നെ വിളിച്ചു പറയുന്ന ശൈലിയിലാണ് ഷൈൻ ടോം ചാക്കോ സംസാരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കുറിച്ച് ഷൈൻ ടോം ചാക്കോ ഒരു മാധ്യമ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. മലയാള സിനിമാ പ്രേമികളെ ഏറ്റവുമധികം വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. എന്നാൽ കാമ്പുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ആ പഴയ മോഹൻലാലിനെ ഇപ്പോൾ കാണാൻ സാധിക്കുന്നില്ല എന്ന് പലരും നിരാശ പ്രകടിപ്പിക്കുന്നുണ്ട്. പഴയ മോഹൻലാൽ എവിടെ എന്ന ചോദ്യത്തിനാണ് ഷൈൻ ടോം ചാക്കോയും ഉത്തരം നൽകുന്നത്.

പണ്ട് മോഹൻലാലിനെ ഒരു നടനായി പോലും സങ്കല്പിച്ചിട്ടില്ല എന്നും വെള്ളത്തിരയിൽ അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. താനൊരു കടുത്ത മോഹൻലാൽ ആരാധകനാണ് എന്ന് പലവട്ടം പറഞ്ഞിട്ടുള്ള ആളാണ് ഷൈൻ ടോം ചാക്കോ. പണ്ട് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് കാണാൻ സാധിച്ചിരുന്നതെങ്കിൽ ഇന്ന് കാണുന്നത് അദ്ദേഹമെന്ന താരത്തെ ആണെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. മോഹൻലാൽ എന്ന നടന്റെ പ്രതിഭയെ ഉപയോഗിക്കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ഷൈൻ ടോം ചാക്കോ സൂചിപ്പിക്കുന്നു. മോഹൻലാലിന് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നവർ ആ നടനെയാണ് തിരശീലയിൽ ആറാടിക്കേണ്ടതെന്നും, താരത്തെയല്ല എന്നും ഷൈൻ ടോം ചാക്കോ സൂചിപ്പിക്കുന്നു. ഇതേ അഭിപ്രായം സംവിധായകൻ ഭദ്രനും അടുത്തിടെ പറഞ്ഞിരുന്നു. മോഹൻലാൽ എന്ന നടന്റെ പ്രതിഭ പണ്ടത്തെ പോലെ തന്നെ ഇപ്പോഴും ഉണ്ടെന്നും, എന്നാൽ അദ്ദേഹത്തിന് മുന്നിലേക്ക് രചയിതാക്കളും സംവിധായകരും കൊണ്ട് ചെല്ലേണ്ടത് മികച്ച കഥാപാത്രങ്ങളെയാണെന്നുമാണ് ഭദ്രൻ പറഞ്ഞത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close