വിശാൽ-പീറ്റർ ഹെയ്ൻ ആക്ഷൻ വിസ്മയം; ലാത്തി ഡിസംബർ റിലീസ്

Advertisement

തമിഴിലെ ആക്ഷൻ താരമായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയൊക്കെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ഈ ഡിസംബർ മാസത്തിൽ തന്നെ ലാത്തി റീലീസ് ചെയ്യുമെന്നാണ് അവർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു പൊലീസുകാരനായി വിശാൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, അദ്ദേഹത്തിന്റെ കിടിലൻ ആക്ഷൻ പ്രകടനം കാണാൻ സാധിക്കുമെന്നാണ് സൂചന. ഇതിന്റെ ടീസർ നമ്മുക്ക് തരുന്നതും അതിന്റെ സൂചനകളാണ്. വിശാലിന്റെ കിടിലൻ ആക്ഷൻ സീനുകളാണ് നേരത്തെ പുറത്ത് വന്ന ലാത്തി ടീസറിന്റെ ഹൈലൈറ്റ്. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമായ ലാത്തിയിൽ, തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്നു. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഏ. വിനോദ് കുമാർ ആണ്.

Advertisement

തമിഴിലെ പണ്ടത്തെ നായക നടന്മാരും, ഉറ്റ സുഹൃത്തുക്കളുമായ രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് ലാത്തി. ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവാൻ ശങ്കർ രാജ  സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്ത് ആണ്. ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ് ലാത്തിയിലെ ഗംഭീര ആക്ഷൻ സീനുകൾ ഒരുക്കിയത്. ഇതിലെ ആക്ഷൻ സീനുകൾ അഭിനയിക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയത് വലിയ വാർത്തയായിരുന്നു. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു നാം ഒരുവര്‍ നിര്‍മ്മിച്ചതും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ രമണയും നന്ദയുമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close