സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മാവിനോട് സംസാരിച്ച് പാരാനോർമൽ വിദഗ്ധൻ; വീഡിയോ കാണാം..!

Advertisement

കഴിഞ്ഞ മാസമാണ് പ്രശസ്ത ബോളിവുഡ് താരമായ സുശാന്ത് സിങ് രാജ്പുത്തിനെ സ്വയം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച സുശാന്ത് കടുത്ത വിഷാദ രോഗത്തിലൂടെ കടന്നു പോവുകയായിരുന്നു എന്നും അതാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് സുശാന്തിനെ എത്തിച്ചതെന്നും വാർത്തകൾ വന്നു. എന്നാൽ ബോളിവുഡിലെ ചില പ്രമുഖരിൽ നിന്നുമുണ്ടായ ഒതുക്കൽ ശ്രമങ്ങളും മറ്റുമാണ് സുശാന്തിനെ ആ അവസ്ഥയിലേക്ക് എത്തിച്ചതെന്നും റിപ്പോർട്ടുകൾ പരന്നിരുന്നു. ഏതായാലും സുശാന്തിന്റെ മരണത്തെ സംബന്ധിച്ചുള്ള വിവാദം ഇനിയും അവസാനിച്ചിട്ടില്ല. പലരും പല തരത്തിലുള്ള ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി ഇപ്പോഴും മുന്നോട്ട് വരികയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് സുശാന്ത് സിങ്ങിന്റെ ആത്മാവിനോട് താൻ സംസാരിച്ചു എന്നവകാശപ്പെടുന്ന ഒരു പാരാനോർമൽ വിദഗ്ധന്റെ വീഡിയോ ആണ്.

പാരാനോർമൽ വിദഗ്ധനെന്ന് പരിചയപ്പെടുത്തുന്ന സ്റ്റീവ് ഹഫ് ആണ് താൻ രണ്ട് തവണ സുശാന്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്നും താൻ ഇതുവരെ ഇടപെട്ട ആത്മാക്കളിൽ ഏറ്റവും ശക്തനാണ് സുശാന്ത് എന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. സുശാന്ത് സ്വയം ജീവനോടുക്കിയതല്ലെന്നും, അദ്ദേഹം കൊല്ലപ്പെട്ടതാണെന്നും, ആ സത്യം അറിയണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ ആരാധകർ സന്ദേശമയച്ചതിനെ തുടർന്നാണ് താൻ സുശാന്ത് സിങ്ങിന്റെ ആത്മാവുമായി സംസാരിച്ചതെന്നും സ്റ്റീവ് പറഞ്ഞു. അദ്ദേഹം സ്വയം വികസിപ്പിച്ചെടുത്ത ഒരു ഉപകരണം വഴിയാണ് ആത്മാക്കളോടു സംസാരിക്കുന്നത്. സ്റ്റീവ് സുശാന്തിന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദത്തോട് പറയുന്നത് സുശാന്തിന്റെ സിനിമകൾ ഒന്നും താൻ കണ്ടിട്ടില്ലെങ്കിലും എല്ലാവരും ഏറെയിഷ്ടപെടുന്ന താരമാണ് താങ്കളെന്നു അറിയുന്നു എന്നാണ്. സ്റ്റീവിന്റെ ആ വീഡിയോയിൽ കേൾക്കുന്നത് സുശാന്തിന്റെ ശബ്ദം തന്നെയാണെന്നാണ് വീഡിയോയ്ക്കു താഴെ വരുന്ന കമന്റുകൾ പറയുന്നത്.

Advertisement

വെളിച്ചത്തിലാണോ എന്നു സ്റ്റീവ് ചോദിക്കുമ്പോൾ, വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി ലഭിക്കുന്നത്. എങ്ങനെയാണ് മരിച്ചതെന്ന് ചോദിക്കുമ്പോൾ, എല്ലാം ഡോക്ടർമാർ പുറത്തു വിടും എന്നും മറുപടി ലഭിച്ചു എന്നാണ് സ്റ്റീവ് പറയുന്നത്. സുശാന്തിനൊപ്പം മറ്റൊരാത്മാവ് കൂടി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും സുശാന്തിനെ സഹായിക്കുകയായിരുന്നു അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഏതായാലും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം തുടരുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close